കൊല്ലങ്കോട്: അഖില ഭാരത നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുത്ത ആചാര്യസഭ സംഘടിപ്പിച്ചു. മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദസരസ്വതി ആചാര്യസഭ ഉദ്ഘാടനം ചെയ്തു. പ്രപഞ്ചത്തിലെ സകലചരാചരങ്ങളെയും ചേര്‍ത്തുപിടിക്കുന്ന സംസ്കാരമാണ് സനാതനധര്‍മ്മമെന്ന് ആചാര്യസഭയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പാലക്കാട് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ അഭിപ്രായപ്പെട്ടു. ധനത്തോടല്ല സനാതനധര്‍മ്മ വിശ്വാസികള്‍ക്ക് ആസക്തിയുണ്ടാകേണ്ടതേ, ധര്മ്മത്തിനോടാണെന്ന് അദ്ദേഹം പറഞ്ഞു.
സംന്യാസി സഭ ജനറല്‍ സെക്രട്ടറി സ്വാമി കൈലാസാനന്ദ സരസ്വതി, സ്വാമി ബ്രഹ്മാനന്ദ സരസ്വതി, സ്വാമി ഗുരുനാഥാനന്ദ സരസ്വതി, സ്വാമി രാമപ്രസാദാനന്ദസരസ്വതി, സ്വാമി വേണുഗോപാലാനന്ദസരസ്വതി, മാതാജി ബ്രഹ്മസുധാനന്ദസരസ്വതി, സ്വാമി വെങ്കിടാശാനന്ദസരസ്വതി, സ്വാമി വിലാസാനന്ദസരസ്വതി, സ്വാമി രാമാനന്ദസരസ്വതി, സ്വാമി നിഗമാനന്ദസരസ്വതി, സ്വാമി വിശ്വാനന്ദസരസ്വതി, സ്വാമി മംഗളാനന്ദസരസ്വതി, മാതാജി സ്മൃതി ചഞ്ചപ്രിയാനന്ദസരസ്വതി, മാതാജി നിത്യശ്രുതിപ്രിയാനന്ദസരസ്വതി, കൃഷ്ണദാസ് എഴക്കാട് എന്നിവര്‍ സംസാരിച്ചു.
ഡോ. ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. പി. കണ്ണന്‍കുട്ടി സംസാരിച്ചു. രാവിലെ പുരുഷസൂക്തഹോമം, നാരായണീയപാരായണം, പ്രഭാഷണം, എം.എസ്. വിശ്വനാഥന് സംഗീതോത്സവം എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: