പട്യാല ; വൈസ് ചാൻസലറും വിദ്യാർത്ഥികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് പട്യാലയിലെ രാജീവ് ഗാന്ധി നാഷണൽ ലോ യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടി. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. എല്ലാ വിദ്യാർത്ഥികളോടും ഉടൻ തന്നെ വീടുകളിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഞായറാഴ്ച മുന്നറിയിപ്പില്ലാതെ വൈസ് ചാൻസലർ ജയ് ശങ്കർ സിംഗ് വനിതാ ഹോസ്റ്റലിൽ പരിശോധന നടത്തിയതാണ് തർക്കത്തിന് തുടക്കമിട്ടത്. ഈ പരിശോധനയ്‌ക്കിടെ വിസി തങ്ങളുടെ മുറികൾ പരിശോധിക്കുകയും വസ്ത്രങ്ങളിൽ ആക്ഷേപകരമായ പരാമർശം നടത്തുകയും ചെയ്തുവെന്ന് പെൺകുട്ടികൾ ആരോപിച്ചു.ഇത് സ്വകാര്യതയ്‌ക്കെതിരായ കടന്നുകയറ്റണമാണെന്നും വിദ്യാർത്ഥിനികൾ പറയുന്നു.ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥിനികൾ കുത്തിയിരിപ്പ് സമരം നടത്തി
തിങ്കളാഴ്ച പെൺകുട്ടികൾ വിസിയുടെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനവും നടത്തി . യൂണിവേഴ്‌സിറ്റി മാനേജ്‌മെൻ്റും വിദ്യാർത്ഥിനികളും തമ്മിൽ ചർച്ച നടത്താൻ പലതവണ ശ്രമിച്ചെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: