കൊച്ചി: എം.എം.ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്കുന്ന വിഷയത്തില്‍ മക്കള്‍ തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ നീക്കം. ലോറന്‍സിന്റെ മൂന്നു മക്കളും കളമശേരി മെഡിക്കല്‍ കോളജിലെ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശം.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ബുധനാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം.വിഷയത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിന്‍സിപ്പാള്‍, സൂപ്രണ്ട്, ഫോറന്‍സിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെയാണ് നിയോഗിച്ചത്.
മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കരുതെന്നാണ് മകള്‍ ആശയുടെ ആവശ്യം. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. അനാട്ടമി ആക്ട് പ്രകാരം തീരുമാനമെടുക്കാനും കോടതി ഉത്തരവിട്ടു.
പിതാവിന്റെ ആഗ്രഹ പ്രകാരമാണ് മൃതദേഹം വൈദ്യ പഠനത്തിന് നല്കാന് തീരുമാനിച്ചതെന്നാണ് ലോറന്‍സിന്റെ മകന് അഡ്വക്കേറ്റ് സജീവന് പറഞ്ഞത്. എന്നാല്‍ മകള്‍ ആശ പിതാവിനെ പളളി ശ്മശാനത്തില്‍ മാതാവിന്റെ കല്ലറയ്ക്ക് സമീപം അടക്കണമെന്നാണ് ആവശ്യപ്പെടുന്നത്.പിതാവ്ദൈവ വിശ്വാസിയല്ലെങ്കിലും വിശ്വാസത്തെ എതിര്‍ത്തിരുന്നില്ലെന്ന് മകള്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: