മലപ്പുറം: ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. അഞ്ചു വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. കണ്ടൈന്‍മെന്റ് സോണുകള്‍ ആയിരുന്ന സ്ഥലത്തെ സ്കൂളുകള്‍ ബുധനാഴ്ച തുറക്കും. തിരുവാലി പഞ്ചായത്തിലെ നാലു വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാര്‍ഡിലും ആണ് കണ്ടൈന്‍മെന്റ് സോണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.
16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റയിന്‍ ബുധനാഴ്ച അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഒരാളെ ചൊവ്വാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 പേര് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തുടരുന്നുണ്ട്. 24കാരന്റെ മരണം നിപ ബാധിച്ചാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: