കൊച്ചി: ‘അമ്മ’യുടെ താൽകാലിക വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റടിച്ച് ജഗദീഷ്. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചുകൊണ്ടിരുന്ന കൂട്ടായ്‌മയിൽ നിന്നാണ് സ്വയം ഒഴിവായത്.
ജനറൽ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിരിച്ചുവിട്ട എക്സിക്യുട്ടീവ് അംഗങ്ങൾ താൽകാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം.
എന്നാൽ അമ്മയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ജഗദീഷ് തള്ളിയിട്ടുണ്ട്. ഭരണസമിതി കൂട്ടമായി രാജിവെച്ച സാഹചര്യത്തിൽ ഗ്രൂപ്പിൽ തുടരുന്നതിൽ അർഥമില്ല എന്ന് തോന്നിയതിനാലാണ് വാട്സ് ആപ് ഗ്രൂപ് വിട്ടതെന്നും പ്രവർത്തകൻ എന്ന നിലയിൽ അമ്മയിൽ സജീവമായി തുടരുമെന്നും അദ്ദേഹം പ്രതികരിച്ചു. അമ്മയുടെ ഭാരവാഹിത്വം സ്വപ്നം കണ്ടല്ല ഉറങ്ങുന്നത്. താരസംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ ആകാനില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: