തിരുവനന്തപുരം: വീട്ടില്‍ കൊച്ചു മകന് ഗണപതിയുടെ കഥകളും കാര്ട്ടൂണുമാണ് ഇഷ്ടമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര് അനില്‍. ”നാലു വയസ്സുള്ള കൊച്ചുമകന് വടക്കേ ഇന്ത്യയിലായിരുന്നു. ഇപ്പോള്‍ വീട്ടിലുണ്ട്. ടി.വിയില്‍ ഗണപതിയെ കുറിച്ചുള്ള കഥകളും കാര്‍ട്ടൂണുകളുമാണ് കാണുന്നത്. മൃഗരൂപത്തില്‍ മനുഷ്യര്‍ വരുന്ന കാര്‍ട്ടുണും കാണും”. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും യുണിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഡിജിറ്റല്‍ കാലഘട്ടത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടത്തുന്ന സംസ്ഥാനതല ശില്പശാല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്നോവൈറ്റ്, സിന്‍ഡ്രില്ല തുടങ്ങിയ പാശ്ചാത്യ കഥകള്‍ നമ്മള് പഠിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലന്ന് മുഖ്യാതിഥിയായിരുന്ന വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. മരണക്കിടക്കിയില് പെണ്‍കുട്ടിയെ രാജകുമാരന് ചുംബിക്കുന്നതോടെ ജീവന് തിരിച്ചു കിട്ടുന്നതുപോലുള്ള കഥകള്‍ നമ്മുക്ക് ചേര്‍ന്നതല്ല. ഹരിത പറഞ്ഞു.
അമര്‍ ചിത്രകഥകള്‍ കുട്ടികളില്‍ ചരിത്രത്തെക്കുറിച്ച് പ്രത്യേക ബോധം വളര്‍ത്തുന്ന ദുരവസ്ഥ ഉണ്ടാക്കിയതായി ‘ഡിജിറ്റല്‍ കാലത്തെ ബാലാവകാശം’ എന്ന വിഷയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് പറഞ്ഞു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിസെഫ് കേരള തമിഴ്നാട് സോഷ്യല്‍ പോളിസി ചീഫ് കെ.എല്‍ റാവു മുഖ്യ പ്രഭാഷണം നടത്തി.
‘സിനിമാ, ടെലിവിഷന്‍ കാലഘട്ടത്തിലെ ബാലാവകാശം’ എന്ന വിഷയത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന്‍ കരുണും, ‘പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍, കുട്ടികളുടെ സ്വകാര്യതയ്ക്കും രഹസ്യസ്വഭാവത്തിനുമുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളിലെ വൈരുധ്യങ്ങള്‍’ എന്ന വിഷയത്തില്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.കെ. സുബൈറും സെഷനുകള്‍ നയിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം കെ.കെ ഷാജു മോഡറേറ്ററായി. ബി മോഹന്‍കുമാര്‍ സ്വാഗതവും എന്‍.സുനന്ദ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: