ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ കാണുന്നതും മൊബൈലിലും മറ്റും അതു സൂക്ഷിക്കുന്നതുമായ കുറ്റകൃത്യത്തെ സംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സുപ്രീം കോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. ഇത്തരം വീഡിയോകള്‍ അറിയാതെ ലിങ്ക് തുറന്നു കാണുന്നത് കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അത് അത്തരമൊരു ദൃശ്യമാണെന്ന് അറിഞ്ഞുകൊണ്ട് വീണ്ടും തുറന്നു കാണുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാവും. തുടര്‍ച്ചയായി കാണാന്‍ ശ്രമിക്കുന്നതിലൂടെ ഇയാള്‍ക്ക് ഇതിന്റെ നിയന്ത്രണാവകാശം ലഭിക്കുമെന്നും ഡൗണ്‍ലോഡ് ചെയ്തില്ലെങ്കില്‍ പോലും അത് കൈവശം വയ്ക്കുന്നതിന് തുല്യമാകുമെന്നും വിധിയില്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റം ചെയ്യാനുള്ള വാസനയുണ്ടാകും എന്നുള്ളതിനാലാണ് ഇത് കുറ്റകരമാകുന്നത് . കുട്ടികളെ അതിക്രമിക്കുന്നതില് സംതൃപ്തി കണ്ടെത്തുന്ന ഈ മാനസികാവസ്ഥ അപകടകരമാണെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: