അഗർത്തല : ദീർഘദൂര ട്രെയിനിൽ 10 കിലോ കഞ്ചാവുമായി വരികയായിരുന്ന ഒരാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ഗവൺമെൻ്റ് റെയിൽവേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ മുകേഷ് മഹാതോയാണ് പോലീസ് സംഘത്തിന്റെ പിടിയിലായത്.
ബിഹാറിലേക്ക് കടത്താൻ ലക്ഷ്യമിട്ട് വെള്ളക്കടലാസിനുള്ളിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാൾക്കെതിരെ അഗർത്തല പോലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും
നേരത്തെ സെപ്റ്റംബർ 17ന് അഗർത്തല റെയിൽവേ സ്റ്റേഷനിൽ 2.52 ലക്ഷം രൂപ വിലവരുന്ന 44 കിലോ മയക്കുമരുന്ന് അഗർത്തല പോലീസ് പിടികൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഗർത്തല റെയിൽവേ സ്റ്റേഷന് സമീപമുള്ള ജിറാനിയ റൂട്ടിലെ 13-ാം റെയിൽവേ ട്രാക്കിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് 44 കിലോഗ്രാം കഞ്ചാവ് പാളത്തോടടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തത്.
കൂടാതെ സെപ്റ്റംബർ 16 ന് അസമിലെ കരിംഗഞ്ച് ജില്ലയിൽ ഒരു വാഹനത്തിൽ നിന്ന് 1.20 ലക്ഷം രൂപയുടെ യാബ ഗുളികകളും 537 ഗ്രാം ഹെറോയിനും കണ്ടെടുക്കുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൊത്തം വിപണി മൂല്യം 42 കോടി രൂപയാണ്.
പിടികൂടിയ മയക്കുമരുന്ന് ഗുവാഹത്തി വഴി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചതായി കരിംഗഞ്ച് ജില്ലാ പോലീസ് സൂപ്രണ്ട് പാർത്ഥ പ്രോതിം ദാസ് പറഞ്ഞു. രതാബാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനീഫ് ഉദ്ദീൻ, പതാർകണ്ടി പോലീസിലെ ജബ്രുൽ ഹുസൈൻ എന്നിവരായിരുന്നു പ്രതികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: