തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലാദ്യമായി 56,000 തൊട്ടു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 56,000 രൂപയിലും ഗ്രാമിന് 7,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു. ശനിയാഴ്ച പവന് 600 രൂപയും വെള്ളിയാഴ്ച 480 രൂപയും കൂടിയിരുന്നു. ഇതോടെ, അഞ്ചുദിവസത്തിനിടെ1,400 രൂപയാണ് വര്‍ധിച്ചത്.
മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റിക്കാര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. സെപ്റ്റംബര്‍ ഒന്നിന് 53,560 രൂപയായിരുന്നു വില. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 53,360 രൂപയിലാണ് സ്വര്‍ണമെത്തിയത്. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16നാണ് വീണ്ടും 55,000 കടന്നത്.
എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. എന്നാല്‍ അഞ്ചുദിവസമായി വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു. പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സ്വര്‍ണവിലയില്‍ ഇപ്പോള്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 0.28% വില വര്‍ധിച്ചു. അതായത് 7.41 ഡോളര്‍.
അതേസമയം, വെള്ളി വിലയില്‍ മാറ്റങ്ങളില്ല. നിലവില്‍ വെള്ളി ഗ്രാമിന് 97.90 രൂപയാണ്. എട്ടു ഗ്രാം വെള്ളിക്ക് 783.20 രൂപയും കിലോയ്ക്ക് 97,900 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: