മെയ്‌നാഗുരി : പശ്ചിമ ബംഗാളിൽ ഇന്ന് പുലർച്ചെ ഗുഡ്‌സ് ട്രെയിന് പാളം തെറ്റി. അലിപുർദുവാർ ഡിവിഷനിലെ ന്യൂ മെയ്‌നാഗുരി സ്റ്റേഷനിൽ ഇന്ന് പുലർച്ചെ ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് വാഗണുകളാണ് പാളം തെറ്റിയതെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ അറിയിച്ചു.
അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. റെയിൽവെ സംഘം പരിശോധിക്കുന്നുണ്ട്. റെയിൽവെ പോലീസും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോണിലെ പിആർഒ പറഞ്ഞു.
അതേ സമയം വാഗണുകൾ പാളം തെറ്റിയത് മൂലം ബദൽ റൂട്ടുകളിലൂടെ മറ്റ് ട്രെയിനുകളെ തിരിച്ചു വിടുന്നതിനാൽ സർവീസുകളെ കാര്യമായി ബാധിച്ചിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ അലിപുർദുവാറിലെ ഡിവിഷണൽ റെയിൽവേ മാനേജർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
റെയിൽവേ റൂട്ടുകളിലെ തടസ്സങ്ങൾ കുറയ്‌ക്കുന്നതിന് അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: