പൂനെ: വഖഫ് (ഭേദഗതി) ബില്‍ മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നതിനാണ് ഒരു വിഭാഗം ആളുകള്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. നിരവധി മുസ്ലീങ്ങള്‍ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ റിക്കാര്‍ഡ് ശിപാര്‍ശകളാണ് വന്നത്. ബില്ലിനെതിരായ കുപ്രചാരണം അവസാനിപ്പിക്കണം, അദ്ദേഹം പറഞ്ഞു.
സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നടത്തുന്ന ശ്രമങ്ങള്‍ വഖഫ് നിയമം പരിഷ്കരിക്കുന്നതിനും വഖഫ് സ്വത്തുക്കള്‍ സമൂഹത്തിന്റെ വലിയ നന്മയ്ക്കായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ ദേശീയ സംരംഭത്തിന്റെ ഭാഗമാണ്. രേഖകളുടെ ഡിജിറ്റൈസേഷന്, കര്‍ശനമായ ഓഡിറ്റുകള്‍, കൈയേറ്റങ്ങള്‍ തിരികെ പിടിക്കുന്നതിനുള്ള നിയമസഹായം, വഖഫ് മാനേജ്മെന്റിന്റെ വികേന്ദ്രീകരണം എന്നിവ ഉള്‍പ്പെടെ ബില്ലിന്റെ പ്രധാന വശങ്ങള് ജെപിസി ചര്‍ച്ച ചെയ്യുന്നുണ്ട്.
വഖഫ് ബില്‍ 2024ന്റെ കമ്മിറ്റി 26 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ അഞ്ച് സംസ്ഥാനങ്ങളില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തും. രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറ് ലക്ഷത്തിലധികം വഖ്ഫ് സ്വത്തുക്കളുടെ മാനേജ്മെന്റിനെ നിയന്ത്രിക്കുന്ന നിയമത്തിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ പരിഷ്കരിക്കാനാണ് കൂടിയാലോചനകള്‍. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് 1995-ലെ വഖഫ് നിയമം നിലവില്‍ വന്നത്, എന്നാല്‍ അത് കെടുകാര്യസ്ഥത, അഴിമതി, കൈയേറ്റം തുടങ്ങിയ ആരോപണങ്ങള്‍ ഏറെക്കാലമായി നേരിടുന്നുണ്ട്. വഖഫ് ബില്‍ 2024, ഇക്കാര്യങ്ങളില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: