ഹൈദരാബാദ്: തിരുപ്പതി ലഡുവിന് ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിന് പിന്നാലെ വിതരണക്കാരായ എആർ ഡയറിക്ക് നോട്ടീസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). കമ്പനി മതിയായ മാനദണ്ഡം പാലിക്കുന്നില്ലെന്നും ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ്.
തിരുപ്പതി ക്ഷേത്രം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഗുജറാത്തിലെ സെൻ്റർ ഫോർ അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്‌സ്റ്റോക്ക് ആന്‍ഡ് ഫുഡിലേക്ക് പരിശോധനയ്‌ക്കായി സാമ്പിളുകൾ അയച്ചിരുന്നു. ഇതുപ്രകാരം, എആർ ഡയറി വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തിയെന്നും എഫ്എസ്എസ്എഐ നോട്ടീസിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: