കൊച്ചി: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഇന്ന് എളമക്കരയിലെ ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വച്ച് നടക്കും. രാവിലെ 10.30ന് സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം പതാക ഉയര്‍ത്തും. ബികെഎസ് അഖില ഭാരതീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്മിശ്ര യോഗം ഉദ്ഘാടനം ചെയ്യും. അഖില ഭാരതീയ ഉപാദ്ധ്യക്ഷന്‍ ടി. പെരുമാള്‍ ആശംസാ പ്രസംഗം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. നാരായണന് കുട്ടി സംസാരിക്കും. സംസ്ഥാന സമിതിയംഗം വത്സലകുമാരി അന്തരിച്ച കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന സംഘടനാത്മകസഭയില് ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്. ശശിധരന് സംസാരിക്കും. മുതിര്‍ന്ന പ്രചാരക് സി.എച്ച്. രമേശ് സംബന്ധിക്കും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന രചനാത്മകസഭയില് ഐസിഎആര്‍ സയന്റിസ്റ്റ് ഡോ. ആശാലത, സിസ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ്കുമാര്‍, ബികെഎസ് പ്രചാര്‍ പ്രമുഖ് അഡ്വ. രതീഷ് ഗോപാല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം സമാപന സഭയില്‍ ആര്‍എസ്എസ് ഉത്തരകേരള കാര്യകാരി സദസ്യന്‍ കെ. ഗോവിന്ദന്‍കുട്ടി, ബികെഎസ് സംസ്ഥാന സംഘടന കാര്യദര്‍ശി പി. മുരളീധരന് എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം പ്രധാന സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ബികെഎസ് അഖില ഭാരതീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാര്‍ഷിക രംഗത്തെ വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ 10 വര്‍ഷക്കാലമായി നെഗറ്റീവ് സൂചികയിലാണ് കേരളം. ആകെയുള്ള കൃഷിഭൂമിയുടെ കാര്‍ഷിക ഉപഭോഗം നാലിലൊന്നായി ചുരുങ്ങി. അരിപോലും ഇവിടെ ആവശ്യമുള്ളതിന്റെ അഞ്ചിലൊന്ന് മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇത്തരം കാര്യങ്ങളെ അതിജീവിക്കുന്നതിനായി സമഗ്രമായ പഠനങ്ങളോ ആസൂത്രണമോ, നയമോ സംസ്ഥാന സര്‍ക്കാരിനില്ലെന്നത് ഖേദകരമാണ്. കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തെ കര്‍ഷകരുടെ ശവപ്പറമ്പാക്കി തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ബിെകഎസ് അഖില ഭാരതീയ ഉപാദ്ധ്യക്ഷന്‍ ടി. പെരുമാള്‍, സംസ്ഥാന പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലം, ജനറല്‍ സെക്രട്ടറി ഇ. നാരായണന് കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: