Kerala

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായില്‍ മരിച്ച നിലയില്‍

സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങി

Published by

കൊച്ചി: സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്ന ഷാനു ഇസ്മായിലിനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആണ്് സംഭവം.

കഴിഞ്ഞ പത്തു ദിവസമായി ഷാനു ഇവിടെ താമസിക്കുകയായിരുന്നു.സെപ്തംബര്‍ 11 നാണ് ഷാനു ഇസ്മയില്‍ ഹോട്ടലില്‍ മുറി എടുത്തത്.

മുറിയില്‍ നിന്നും പുറത്തു വരാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് സെന്‍ട്രല്‍ പൊലീസ് അന്വേഷണം തുടങ്ങി.

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക