കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് വീഴ്‌ത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ അതേ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി നേരത്തെ തള്ളിയിരുന്നു.
ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ബുധനാഴ്ച പരിഗണിക്കും. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ശ്രീക്കുട്ടിയുടെ മൊഴി. എന്നാല്‍ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്ന് പൊലീസ് പറഞ്ഞു.
അപകടം നടന്നതിന് തലേദിവസം ഇരുവരും താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് എംഡിഎംഎ അടക്കം ഉപയോഗിച്ചതിന് തെളിവ് പൊലീസിന് ലഭിച്ചു. തന്റെ പണവും സ്വര്‍ണാഭരണങ്ങളും അജ്മല്‍ കൈക്കലാക്കിയെന്നും അത് തിരികെ വാങ്ങാനാണ് ഹോട്ടലില്‍ പോയതെന്നുമാണ് ശ്രീക്കുട്ടിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: