കോട്ടയം: ദൈവത്തെ ആശ്രയിച്ചാല്‍ സമ്മര്‍ദ്ദത്തെ നേരിടാനാവും എന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധ്യാന മണ്ഡപം സ്ഥാപിക്കണമെന്നും അഭിപ്രായപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. നിര്‍മ്മല സീതാരാമന്റെ പ്രസ്താവന നിന്ദ്യവും വിചിത്രവും ആണെന്നും പിന്‍വലിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധ്യാന മണ്ഡപം നിര്‍മ്മിക്കണമെന്നും സമ്മര്‍ദ്ദം നേരിടുമ്പോള്‍ ധ്യാനിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഒരു സ്വകാര്യ സര്‍വകലാശാലയിലെ ചടങ്ങില്‍ മന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞത്. സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള പാഠങ്ങള്‍ വീടുകളില്‍ നിന്നുതന്നെ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
മന്ത്രിയുടെ പൊതുവായ അഭിപ്രായം ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മലയാളി യുവതിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ച് ഒരു പത്രം പ്രചാരണത്തിന് മുന്നിട്ടിറങ്ങിയിരുന്നു. ഡിവൈഎഫ്ഐ നേതാവ് റഹീം ഉള്‍പ്പെടെ ചിലരുടെ പ്രതികരണങ്ങളും ഈ പത്രം തേടിയിരുന്നു.എന്നാല്‍ ഈ കൂട്ടത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നത് രമേശ് ചെന്നിത്തലയാണ്.
ചെന്നിത്തലയുടെ അഭിപ്രായത്തിനെതിരെ സോഷ്യല്‍ മീഡിയയും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ദൈവവിശ്വാസം വേണമെന്ന് പറയുന്നതും സമ്മര്‍ദ്ദം കുറയ്ക്കാന്‍ ധ്യാനിക്കണം എന്നു പറയുന്നതും എങ്ങനെ നിന്ദ്യമാകുമെന്ന് ആണ് ചെന്നിത്തലയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: