ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട്് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനും മറ്റ് രണ്ട് പേര്ക്കുമായുളള അന്വേഷണം നിര്‍ണായക ഘട്ടത്തില്‍.ഗംഗാവലി പുഴയില്‍ നടക്കുന്ന തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാര്‍ഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തി. ഇത് അര്ജുന് ഓടിച്ച ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന അക്കേഷ്യ തടിയും കണ്ടെത്തി.
ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടില്‍ നിന്ന് കയര്‍ കണ്ടെത്തിയത്. ഇതേ പോയിന്റില്‍ നടത്തിയ തെരച്ചിലില്‍ പുഴക്കരയില്‍ ഉണ്ടായിരുന്ന ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോള് സഞ്ചിയും ലഭിച്ചിട്ടുണ്ട്.എന്നാല്‍ ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
വൈകിട്ടോടെ ലോറിയുടെ പിന്‍ഭാഗത്തെ നാല് ചക്രങ്ങളും കണ്ടെത്തി. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടെ ടാങ്കര്‍ അല്ലെന്നും മണ്ണിടിച്ചില്‍ ഒഴുകി പോയ ടാങ്കറിന്റേതാണെന്നും വ്യക്തമായി.
കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ അസ്ഥിയുടെ ഭാഗം കണ്ടെത്തിയിരുന്നു. ഇത് ഇന്ന് ഡിഎന്‍എ പരിശോധനയ്ക്കായി ഐഎഫ്എസ്എല്ലിലേക്ക് അയക്കും. ഫലം ലഭ്യമാകാന്‍ അഞ്ച് ദിവസത്തോളം എടുക്കും.
അതേസമയം, തിരച്ചിലില്‍ തൃപ്തിയെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന് പറഞ്ഞു.അര്‍ജുന്റെ ട്രക്ക് ഉണ്ട് എന്ന് സംശയമുള്ള സ്ഥലത്ത് ആണ് മണ്ണ് നീക്കിയുള്ള പരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: