ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മോദി അവിശ്വസനീയമായ വിദ്യാര്‍ത്ഥിയാണെന്ന് എന്‍വിഡിയയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജെന്സന് ഹുവാങ്. കാണുമ്പോഴെല്ലാം, സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മോദി ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷം അദ്ദേഹം പറഞ്ഞു.
‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പുതിയ വ്യവസായമാണ്, ഇന്ത്യയുമായി ആഴത്തിലുള്ള പങ്കാളിത്തത്തിനായി ഞാന്‍ കാത്തിരിക്കുകയാണ് .ഇന്ത്യയിലെ നിരവധി കമ്പനികളുമായും സ്റ്റാര്‍ട്ടപ്പുകളുമായും ഐഐടികളുമായും ഞങ്ങള്‍ പങ്കാളികളാകുന്നു. എ ഐ ശരിക്കും കമ്പ്യൂട്ടിംഗിനെ ജനാധിപത്യവല്‍ക്കരിക്കുന്നു, ഇത് ഇന്ത്യയുടെ നിമിഷമാണ’്.ജെന്സന് ഹുവാങ് പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സ്ധ ഹാര്‍ഡ്വെയറിലും സോഫ്റ്റ്വെയറിലും ഉപയോഗിക്കുന്നതില്‍ മുന്നില്‍നില്‍ക്കുന്ന കമ്പനിയാണ്് എന്‍വിഡിയ. ഗ്രാഫിക് പ്രോസസ്സര്‍, കമ്പ്യൂട്ടര്‍ ചിപ്പസെറ്റുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനി. ഗ്രാഫിക്സിന് പുറമേ ഗവേഷക രംഗത്തും എന്‍വിഡിയ ഉണ്ട്.
സാങ്കേതികവിദ്യ വ്യവസായ പ്രമുഖരുമായി സംവദിച്ചു. . നിര്‍മിതബുദ്ധിയും ക്വാണ്ടവും; ജൈവസാങ്കേതികവിദ്യയും ജീവിതശാസ്ത്രവും; കമ്പ്യൂട്ടിങ്ങും ഐടിയും ആശയവിനിമയവും; സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ എന്നിവയില്‍ സംവാദം ശ്രദ്ധ കേന്ദ്രീകരിച്ചു.
ആഗോളതലത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയെക്കുറിച്ചും ഈ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഇന്ത്യയിലുള്‍പ്പെടെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് എങ്ങനെ സംഭാവന ചെയ്യുന്നു എന്നതിനെക്കുറിച്ചും സിഇഒമാര്‍ പ്രധാനമന്ത്രിയുമായി ആഴത്തില്‍ ചര്‍ച്ച ചെയ്തു. ആഗോള സമ്പദ്വ്യവസ്ഥയിലും മാനവവികസനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ ശേഷിയുള്ള നൂതനാശയങ്ങള്‍ക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: