ചെന്നൈ: സംസ്‌ക്കാര്‍ഭാരതി ചെയ്യുന്നത് നിറക്കൂട്ട് കൊണ്ടു രാജ്യത്തിന്റെ ഏകീകരണമാണെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. കാമകോടി. സംസ്‌കാരം കൈവിട്ടു പോയാല്‍ പിന്നെ വലിയ വിദ്യാഭ്യാസം ഉണ്ടായിട്ട് വലിയ കാര്യമുള്ളതായി കരുതുന്നില്ല. സംസക്കാരമില്ലങ്കില്‍ വിദ്യാഭ്യാസത്തിന് ഒരു മൂല്യവുമില്ല.അഖില ഭാരതീയ രംഗോലി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രൊഫ.കാമകോടി.
സംസ്‌ക്കാര്‍ ഭാരതിയുടെ ശിബിരത്തിന് ഐഐടി ക്യാംപസ് നല്‍കാന്‍ സാധിച്ചത് വലിയ കാര്യമായിരുതുന്നെന്നും ഐഐടി ഡയറക്ടര്‍ പറഞ്ഞു.
സംസ്‌കാരം കൈവിട്ടു പോയാല്‍ പിന്നെ വലിയ വിദ്യാഭ്യാസം ഉണ്ടായിട്ട് വലിയ കാര്യമുള്ളതായി കരുതുന്നില്ല. സംസക്കാരമില്ലങ്കില്‍ വിദ്യാഭ്യാസത്തിന് ഒരു മൂല്യവുമില്ല.
സംസ്‌ക്കാര്‍ ഭാരതിയും മദ്രാസ് ഐഐടി യും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പില്‍ വിവധ സംസ്ഥാനങ്ങളില്‍ നിന്നുമായി 150 ലേറെ രംഗോലി കലാ സാധകര്‍ പങ്കെടുത്തു. സംസ്‌ക്കാര്‍ ഭാരതി തമിഴ്‌നാട് അധ്യക്ഷ പ്രസിദ്ധ കൊറിയോഗ്രാഫര്‍ കൂടിയായ ദാക്ഷായണി രാമചന്ദ്രന്‍ അധ്യക്ഷം വഹിച്ചു. അഖില ഭാരതീയ ഭൂവലങ്കരണ്‍ പ്രമുഖ് രഘുരാജ് ദേശ്പാണ്ഡേ, കാര്യകാരി സദസ്യന്‍ കെ ലക്ഷ്മീ നാരായണന്‍, ദക്ഷിണ ക്ഷേത്ര പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍ ,തമിഴ്‌നാട് രക്ഷാധികാരി നാരായണ ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: