Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അടിക്ക് തിരിച്ചടി; ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Sep 22, 2024, 11:26 pm IST
in Football
കേരള ബ്ലാസ്‌റ്റേഴ്‌സിനായി സമനില ഗോള്‍ നേടിയ നോഹ് സദോയിയുടെ ആഹ്ലാദം, ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയ 
വിഷ്ണുവിന്റെ ആഹ്ലാദം

കേരള ബ്ലാസ്‌റ്റേഴ്‌സിനായി സമനില ഗോള്‍ നേടിയ നോഹ് സദോയിയുടെ ആഹ്ലാദം, ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയ വിഷ്ണുവിന്റെ ആഹ്ലാദം

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: മഞ്ഞപ്പടയുടെ ചങ്കിടിപ്പേറ്റി മലയാളി താരം വിഷ്ണു പുതിയവളപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വലയിലേല്‍പ്പിച്ച ആഘാതത്തിന് നോഹ സദോയിയുടെയും ക്വെയിം പെപ്രയുടെയും മറുപടി. പെരുമയ്‌ക്കൊത്ത ഫുട്‌ബോളുമായി കലൂരെത്തിയ ഈസ്റ്റ് ബംഗാളിനെ പൂട്ടിക്കെട്ടി ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയം.

പഞ്ചാബ് എഫ്‌സിയോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ഗോളില്ലാത്ത ആദ്യ പകുതിയലും പിന്നെ നിരാശകൂട്ടിക്കൊണ്ടുള്ള ഗോള്‍ വഴങ്ങലിനും ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഉണര്‍ന്നെണീക്കല്‍. 59-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് വലയ്‌ക്കകത്ത് ഈസ്റ്റ് ബംഗാളിന് പകരക്കാരനായി ഇറങ്ങിയ വിഷ്ണു പുതിയവളപ്പില്‍ ഡെഡ്ഡ്‌ലോക്ക് ബ്രേക്ക് ചെയ്തത്. 63-ാം മിനിറ്റില് നോഹയുടെ മറുപടി. മത്സരം അവസാനത്തോടടുക്കുമ്പോള്‍ 88-ാം മിനിറ്റില്‍ പെപ്രയുടെ വിജയഗോള്‍.

കൊച്ചിയുടെ കളമറിയാവുന്ന നാല് ബ്ലാസ്റ്റേഴ്സ് മുന്‍ താരങ്ങള ഉള്‍പ്പെടുത്തിയാണ് കൊല്‍ക്കത്തന്‍ കോച്ച് ആദ്യ ഇലവന്‍ ഇറക്കിയത്. ഈ വര്‍ഷം പകുതി വരെ മഞ്ഞ ജേഴ്സിയില്‍ കളിച്ചിരുന്ന ജീക്സണ്‍ സിംഗ്, ദിമിത്രിയോസ് ഡയമന്റകോസ്, ഗോള്‍കീപ്പര്‍ പ്രഭുക്ഷാന്‍ ഗില്‍, നയോറം മഹേഷ് എന്നിവരെ ഉള്‍പ്പെടുത്തിയതിലൂടെ മാനസിക മുന്‍തൂക്കം തന്നെയായിരുന്നു കാര്‍ലോസ് ലക്ഷ്യമിട്ടത്.

പഞ്ചാബിനെതിരേ പതിഞ്ഞ താളത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് തുടങ്ങിയതെങ്കില്‍ നേരെ തിരിച്ചായിരുന്നു ഈസ്റ്റ് ബംഗാളിനെതിരായ പോരാട്ടം. ആദ്യ മിനിറ്റ് മുതല്‍ അണമുറിയാത്ത മുന്നേറ്റങ്ങള്‍. നോഹ സദോയും ജീസസും ആയിരുന്നു മഞ്ഞപ്പടയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വിബിന്‍ മോഹനന്റെ വരവ് ആതിഥേയരുടെ മധ്യനിരയിലെ കളിമെനയലുകള്‍ ചടുലമാക്കി.

ഒന്‍പതാം മിനിറ്റില്‍ കൊമ്പന്മാര്‍ വലകുലുക്കിയെന്ന് തോന്നിച്ചതാണ്. ഡാനിഷ് ഫറൂഖ് വിദഗ്ധമായി നല്‍കിയ ക്രോസ് സ്പാനിഷ് താരം ജീസസ് ബോക്സിന്റെ ഇടതുവശത്തു നിന്ന് തൊടുത്തത് പോസ്റ്റിലുരസി പുറത്തേക്ക്. കളി പുരോഗമിക്കുന്തോറും ബ്ലാസ്റ്റേഴ്സ് പന്തിന്റെ നിയന്ത്രണം കൂടുതലായി കൈവശപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. 39-ാം മിനിറ്റില്‍ വലതു പാര്‍ശത്തില്‍ നിന്ന് സന്ദീപ് സിംഗിന്റെ അളന്നുകുറിച്ച ക്രോസിന് രാഹുല്‍ കെ.പി തലവച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് ചെയ്‌തേനെ.

ഈസ്റ്റ് ബംഗാള്‍ നിരയില്‍ അത്ഭുതങ്ങള്‍ പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ച ദിമിക്ക് പക്ഷേ ആദ്യ പകുതിയില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മാര്‍ക്കിംഗില്‍ പലപ്പോഴും ഗ്രീക്ക് താരത്തിന് അനങ്ങാന്‍ പോലും സാധിച്ചില്ല. നന്ദകുമാറും മദി തലാലും ആയിരുന്നു കൊല്‍ക്കത്തന്‍ നിരയില്‍ ആദ്യ പകുതിയില്‍ അപകടകരമായ നീക്കങ്ങള്‍ നടത്തിയവര്‍. മൂന്നിലേറെ തവണ സച്ചിന്‍ സുരേഷിന്റെ അവസരോചിത ഇടപെടല്‍ ഈസ്റ്റ് ബംഗാളിന്റെ നീക്കങ്ങളുടെ മുനയൊടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിലേ ഈസ്റ്റ് ബംഗാള്‍ കോച്ച് നടത്തിയൊരു നീക്കമാണ് കളിയില്‍ നിര്‍ണായകമായി. ആദ്യ പകുതിയില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാതിരുന്ന മഹേഷ് സിംഗിന് പകരം മലയാളിയായ വിഷ്ണുവിനെ കളത്തിലിറക്കി. രണ്ടാം മിനിറ്റില്‍ തന്നെ മഞ്ഞക്കടലിരമ്പം അടക്കിനിര്‍ത്താന്‍ വിഷ്ണുവിന് സാധിച്ചു. പിന്നാലെ നോഹ സദോയിയിലൂടെ ആതിഥേയര്‍ ഗോള്‍മടക്കി. അവസാന നിമിഷം പെപ്രയിലൂടെ വിജയഗോളും ബ്ലാസ്റ്റേഴ്സ് കുറിച്ചു.

Tags: ISLKerala Blasters FC
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

‘ സേ നോ ടു ഡ്രഗ്സ് ‘ ക്യാംപയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി

Football

മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍, വിജയഗോള്‍ പിറന്നത് അധിക സമയത്ത്

Football

ബ്ലാസ്‌റ്റേഴ്‌സിന്റെ ആശാന്‍ ഇനി ഡേവിഡ് കറ്റാല

Football

ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്, താരങ്ങള്‍ തമ്മില്‍ കൊമ്പു കോര്‍ത്തത് ബ്ലാസ്‌റ്റേഴ്‌സിന് നാണക്കേടായി

Football

ഒഡീഷ എഫ്‌സിക്കെതിരെ മിന്നും ജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്

പുതിയ വാര്‍ത്തകള്‍

ഡിജിറ്റൽ അറസ്റ്റ് ഭയന്ന വയോധികനു തുണയായി ഫെഡറൽ ബാങ്ക്; അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ച് തവനൂർ ശാഖ ജീവനക്കാർ

ലളിതം… ശക്തം… ഓപ്പറേഷന്‍; ഭാരതീയര്‍ ഹൃദയത്തിലേറ്റിയ സിന്ദൂര്‍ ലോഗോയ്‌ക്കു പിന്നില്‍…

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കര്‍ഷകര്‍ക്ക് കൈത്താങ്ങായി വീണ്ടും മോദി സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പാ പദ്ധതി തുടരും

ട്രംപിനോട് തല്ലിപ്പിരിഞ്ഞ് എലോണ്‍ മസ്‌ക് : ഉന്നത ഉപദേഷ്ടാവ് സ്ഥാനം രാജിവെച്ചു , സർക്കാർ സാമ്പത്തികഭാരം കൂട്ടുന്നെന്ന് വിമർശനം

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

വിദേശങ്ങളിലടക്കം പ്രധാനമന്ത്രിയെ ശരി തരൂർ പുകഴ്‌ത്തുന്നത് കോൺഗ്രസിന് സഹിക്കുന്നില്ല : കോൺഗ്രസ് നേതാവിന് പൂർണ്ണ പിന്തുണയുമായി കിരൺ റിജിജു

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

19ാമത്തേത് ഗുകേഷിന് മധുരപ്പിറന്നാള്‍….നോര്‍വെ ചെസില്‍ ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയ്‌ക്കെതിരെ ഗുകേഷിന് അട്ടിമറി വിജയം

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies