Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓള്‍റൗണ്ട് മികവിന്റെ കൈയ്യൊപ്പ്; അശ്‌വിന്നര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 11:14 pm IST
in Cricket

ചെപ്പോക്ക് ടെസ്റ്റിന്റെ തുടക്കദിവസം ബംഗ്ലാദേശ് ഭാരതത്തിനെതിരെ നേടിയ വലിയ പ്രതീക്ഷകള്‍ അരിഞ്ഞുവീഴ്‌ത്താന്‍ ബാറ്റേന്തി മുന്നില്‍ നിന്നത് രവിചന്ദ്രന്‍ അശ്വിന്‍ ആണ്. ഒപ്പം ഉത്തമ സഹായിയായി രവീന്ദ്ര ജഡേജയും ചേര്‍ന്നു. പേരുകേട്ട ബാറ്റിങ് നിരയുള്ള ഭാരത ടീം ബംഗ്ലാ ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴുമ്പോഴാണ് രക്ഷകനായി അശ്വിന്‍ അവതരിച്ചത്. ചെപ്പോക്ക് പിച്ച് തനിക്ക് പരിപൂര്‍ണമായി ഇണങ്ങിയതെന്ന് അശ്വിന്‍ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. ഒപ്പം നിന്ന ജഡേജയെ വിക്കറ്റ് കളയാതെ സ്‌കോര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടു കൂടിയായിരുന്നു ആ ബാറ്റിങ്.

ചെപ്പോക്കില്‍ ഒന്നും രണ്ടും ദിനങ്ങളില്‍ പിടിമുറുക്കിയത് പേസര്‍മാരാണ്. അതിന്റെ തെളിവാണ് ഒന്നാം ദിനം ഭാരതം വലിയ തിരിച്ചടി നേരിട്ടതും. രണ്ടാം ദിനം രാവിലെ തന്നെ വളരെ വേഗം ഓള്‍ ഔട്ടായതും. ഇതിന് പിന്നാലെ ബംഗ്ലാദേശ് ബാറ്റ് ചെയ്യാനെത്തുമ്പോള്‍ കണ്ടതും ചെപ്പോക്കിന്റെ പേസ് അനുഭാവം ആണ്. സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റുമായി നിറഞ്ഞാടിയപ്പോള്‍ പിന്തുണച്ചുകൊണ്ട് രണ്ട് വീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജും ആകാശ് ദീപും പേസര്‍മാരായിരുന്നു. അശ്വിന് വിക്കറ്റ് കിട്ടിയതേയില്ല. പക്ഷെ ജഡേജ രണ്ട് പേരെ പുറത്താക്കി.

ശുഭ്മാന്‍ ഗില്ലിന്റെയും(പുറത്താകാതെ 119) ഋഷഭ് പന്തിന്റെയും(109) മികവില്‍ രണ്ടാം ഇന്നിങ്‌സില്‍ മികവോടെ തലയുയര്‍ത്തി നിന്നു. പക്ഷെ ചെപ്പോക്കിന്റെ സ്വഭാവം പേസിന് നല്‍കിയ അനുഭാവത്തില്‍ നിന്നും സ്പിന്നിനെ പിന്തുണയ്‌ക്കാന്‍ തുടങ്ങിയിരുന്നു. ഈ സമയത്താണ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തുകൊണ്ട് ഭാരത നായകന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിന് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യം വച്ചത്. അവരുടെ തുടക്കം കണ്ടപ്പോള്‍ ചെപ്പോക്ക് ബാറ്റിങ്ങിന് പാകപ്പെട്ടുവെന്ന് തോന്നിച്ചു. പക്ഷെ ബുംറ തന്റെ പതിവ് സാക്കിര്‍ ഹുസൈനെ പുറത്താക്കി ആഘോഷിച്ചു. പിന്നാലെ അശ്വിന്റെ സ്പിന്‍ പ്രഹരം തുടങ്ങി. മൂന്നാം ദിവസം മൂന്ന് വിക്കറ്റ് നേടി അശ്വിന്‍ നിലപാട് വ്യക്തമാക്കി. നാലാം ദിവസം അധികം സമയം വേണ്ടിവന്നില്ല. മൂന്ന് വിക്കറ്റ് കൂടി നേടി രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേട്ടത്തോടെ പന്ത് കൊണ്ടും അശ്വിന്‍ ഭാരതത്തിന് വിലപ്പെട്ട സംഭാവന സമ്മാനിച്ചു. ഒപ്പം മൂന്ന് വിക്കറ്റുമായി ജഡേജയും. ജഡേജയെ കൂട്ടുപിടിച്ച് ചെപ്പോക്ക് ടെസ്റ്റിന് ഓള്‍റൗണ്ട് മികവിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയാണ് അശ്വിന്‍ കളിയിലെ താരമായത്.

Tags: Indian CricketerRavichandran Ashwinall-round excellence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക:മഹിമ ശർമ

Entertainment

“ആ ക്രിക്കറ്റർ എന്നോട് അപമര്യാദയായി പെരുമാറി”; അഭിമുഖത്തിനിടെ വിവാദ വെളിപ്പെടുത്തലുമായി നടി

Cricket

ശ്രേയസ് അയ്യര്‍ മാര്‍ച്ചിലെ താരം

Cricket

ഉടന്‍ വിരമിക്കില്ല: രോഹിത് ശര്‍മ

നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ച്വറി നേടിയ നിമിഷം ഗാലറിയില്‍ കൈ കൂപ്പി വിതുമ്പുന്ന അച്ഛന്‍ മുട്യാല റെഡ്ഡി
Cricket

മകന്റെ കന്നി സെഞ്ച്വറിയില്‍ ആനന്ദക്കണ്ണീരോടെ അച്ഛന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.