തിരുവനന്തപുരം: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഇന്‍ക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും പതാക കൈമാറല്‍ ചടങ്ങും ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. മന്ത്രി ഡോ.ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
ഇന്‍ക്ലൂസിവ് ഇന്ത്യ ഭാരത യാത്രയുടെ ബ്രാന്‍ഡ് അംബാസഡറും പരാലിംപ്യനുമായ ബോണിഫെയ്സ് പ്രഭു, ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടര്‍ ജയഡാളി എം.വി, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ഷൈല തോമസ് എന്നിവര്‍ പങ്കെടുത്തു.
ചടങ്ങിനോടനുബന്ധിച്ച് നര്‍ത്തകി മേതില്‍ ദേവികയുടെ സൈന്‍ ലാംഗ്വേജിന്റെ പശ്ചാത്തലത്തിലുള്ള നൃത്താവതരണവും പ്രശസ്ത ബുള്‍ബുള്‍ വാദകന്‍ ഉല്ലാസ് പൊന്നടിയുടെ സംഗീതാവിഷ്കാരവും സംഘടിപ്പിച്ചു.
യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡിഇപിഡബ്ല്യുഡിയില് നിന്നും അനുമതി ലഭിച്ചിട്ടുണ്ട.് ലോക സെറിബ്രല്‍ പാല്‍സി ദിനമായ ഒക്ടോബര്‍ 6ന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3 ന് ദല്‍ഹിയില്‍ അവസാനിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: