Entertainment

എഐ സം​ഗീതം മാത്രമുള്ള ചാനലുമായി രാം ​ഗോപാൽ വർമ്മ; ‘സാരി’യിലെ മുഴുവൻ സം​ഗീതവും എഐ

Published by

ഹൈദരാബാദ്: സം​ഗീത നിർമ്മാണത്തിൽ മുഴുവനായും മനുഷ്യരെ ഒഴിവാക്കി ഒരു പരീക്ഷണം. അതാണ് രാം ​ഗോപാൽ വർമ്മ തന്റെ പുതിയ ചിത്രമായ സാരിയിൽ പരീക്ഷിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസം​ഗീതവും ഉൾപ്പടെ മുഴുവനും കൈകാര്യം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. രാം ​ഗോപാൽ വർമ്മ തുടങ്ങി ആർജിവി- ഡെൻ എന്ന സം​ഗീത ചാനലിൽ മുഴുവൻ സം​ഗീതവും എഐ ചിട്ടപ്പെടുത്തിയതായിരിക്കും.

എഐ ആപ്പുകൾ ഉപയോ​ഗിച്ചുള്ള സം​ഗീതം മാത്രമുള്ള ആർജിവി-ഡെൻ ഞാനും എന്റെ പാർട്ടണർ രവി വർമ്മയും ചേർന്ന് തുടങ്ങുന്ന വിവരം അറിയിക്കട്ടെ. സാരി എന്ന പുതിയ ചിത്രത്തിൽ എഐയാണ് മ്യൂസിക്ക് ചെയ്തിട്ടുള്ളത്. മറ്റൊരർത്ഥത്തിൽ ഈ സിനിമയിലെ പാട്ടും പശ്ചാത്തല സം​ഗീതവും എല്ലാം എഐ ആണ്. രാം ​ഗോപാൽ വർമ്മ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. താമസിയാതെ സം​ഗീതരം​ഗം എഐ കീഴടക്കുമെന്നും അദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by