ന്യൂഡല്‍ഹി : അനധികൃത പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്ന നടപടികളില്‍ ഇന്ത്യയ്ക്ക് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) പ്രശംസ. എഫ്എടിഎഫ് ശുപാര്‍ശകളിലുടനീളം രാജ്യം ഉയര്ന്നസാങ്കേതിക ക്രമീകരണം കൈവരിച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കാന്‍ കാര്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. എഫ്എടിഎഫിന്റെ ‘റെഗുലര്‍ ഫോളോ-അപ്പ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫെഡറല്‍ ഘടനയുള്ള ഒരേയൊരു പ്രധാന സമ്പദ്വ്യവസ്ഥ ഇന്ത്യയാണ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 40 ശുപാര്‍ശകളില്‍ 37 എണ്ണം നടപ്പാക്കി ഇന്ത്യ ഉയര്‍ന്ന റാങ്കിംഗ് നേടിയെന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വിവേക് അഗര്‍വാള്‍ പറഞ്ഞു,
ഭീകരവാദത്തിന് പണം നല്‍കിയെന്ന കേസുകളില്‍ 1432 പേരുടെ വിചാരണ ഇന്ത്യയില്‍ തുടരുകയാണെന്നും രാജ്യാന്തര ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: