യേശുദാസിന്റെ പാട്ടുകൾ കേട്ട്, ഫോർട്ട് കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ വളർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു മാവുണ്ട്. യേശുദാസിന്റെ അമ്മ നട്ടു വളർത്തിയ മാവ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പ്രിയപ്പെട്ടതാണ്.
യേശുദാസിന്റെ തറവാട് കാണാനെത്തിയതായിരുന്നു സുരേഷ് ഗോപി. വീട്ടിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഒട്ടും മാറാതെ മുറ്റത്തെ മാവ് നിൽപ്പുണ്ടായിരുന്നു. ” ഈ മാവിനെ പാട്ടുമാവെന്ന് വിളിക്കു”മെന്നും സുരേഷ് ഗോപി പറഞ്ഞു.യേശുദാസിന്റെ അമ്മ നട്ടുവളർത്തിയ മാവാണിതെന്നും അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ കേട്ട് വളരാൻ ഭാഗ്യം കിട്ടിയ വൃക്ഷമാണിതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.പാട്ടുമാവിന് വെള്ളം ഒഴിച്ച ശേഷം അമേരിക്കയിലുള്ള യേശുദാസുമായി വീഡിയോ കോൾ വഴി അദ്ദേഹം സംസാരിച്ചു.
ഹൗസ് ഓഫ് യേശുദാസ്’ എന്നറിയപ്പെടുന്ന വീടിന്റെ ഇപ്പോഴത്തെ ഉടമ സി. എ നാസർ ആണ്. യേശുദാസിന്റെ വീടിനോട് ചേർന്ന് ചെമ്പൈ ഭാഗവതരുടെ പ്രതിമ സ്ഥാപിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: