ന്യൂഡല്‍ഹി:ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറുടെ വൈറലായ ഫോട്ടോ പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. യുപി ഐ പേയ്മെന്റുകള്‍ക്കായി ഡ്രൈവര്‍ ക്യു ആര്‍ കോഡുള്ള സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്ന ദൃശ്യമാണ് മന്ത്രി പങ്കുവച്ചത്. അതിനിടെ ഡ്രൈവറുടെ ആധുനിക സമീപനത്തെ പുകഴ്‌ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുകയാണ്. വിശ്വജിത്ത് എന്നയാളുടെ എക്സ് അക്കൗണ്ടിലാണ് ഒറിജിനല്‍ പോസ്റ്റ് വന്നത്. അദ്ദേഹം ഓട്ടോ ഡ്രൈവറുടെ സാങ്കേതിക വിദ്യയോടുള്ള സമീപനത്തെ പ്രശംസിച്ചുകൊണ്ടാണ് ചിത്രം പോസ്റ്റു ചെയ്തത്.
‘ഇത് പുതിയ ഇന്ത്യയുടെ ചിത്രമാണ്’ എന്ന് പലരും അഭിപ്രായപ്പെട്ടു. സാങ്കേതിക ജ്ഞാനത്തെ സാധാരണക്കാര്‍ വരെ എങ്ങിനെ ജീവിതവുമായി ബന്ധിപ്പിക്കുന്നു എന്നതിന് ഉദാഹരണമാണിതെന്ന് മറ്റു ചിലര്‍ പറഞ്ഞു. ‘ഇതാണ് ഡിജിറ്റല്‍ ഇന്ത്യയുടെ മാജിക്.’ എന്നായിരുന്നു മറ്റൊരു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക