ബിക്കാനീർ: ഇന്ത്യൻ ആർമിയും യുഎസ് ആർമിയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ “യുദ്ധ് അഭ്യാസ്-24” ന്റെ സമാപന ചടങ്ങ് രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടന്നു. ഇരു രാജ്യങ്ങളുടെയും അഭ്യാസ പരമ്പരയുടെ 20-ാം പതിപ്പാണ് വിജയകരമായ സമാപിച്ചത്.
സെപ്തംബർ 9 ന് രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഫോറിൻ ട്രെയിനിംഗ് നോഡിൽ വെച്ചാണ് ഇന്ത്യയും അമേരിക്കയും സംയുക്ത സൈനിക അഭ്യാസത്തിന്റെ 20-ാമത് എഡിഷൻ ആരംഭിച്ചത്. 14 ദിവസത്തെ അഭ്യാസത്തിൽ രാജ്പുത് റെജിമെൻ്റിന്റെ ഒരു ബറ്റാലിയനിൽ നിന്നുള്ള 600 ഓളം സൈനികരും അമേരിക്കയിലെ അലാസ്ക ആസ്ഥാനമായുള്ള 11-ആം എയർബോണിന്റെ 1-24 ബറ്റാലിയന്റെ സൈനികരാണ് യുഎസ് പക്ഷത്തെ പ്രതിനിധീകരിച്ചത്.
യുദ്ധ് അഭ്യാസ്-24 മരുഭൂമി പ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചത്. വ്യായാമം ശാരീരിക ക്ഷമത, തന്ത്രപരമായ അഭ്യാസങ്ങൾ, മികച്ച പരിശീലനങ്ങൾ, സാങ്കേതികതകൾ, എന്നിവയ്‌ക്ക് പ്രാമുഖ്യം നൽകുന്ന രീതിയിലാണ് അഭ്യാസം സംഘടിപ്പിച്ചത്.
അഭ്യാസത്തിനിടെ ഇന്ത്യൻ, യുഎസ് സൈനികർ തീവ്രവാദ വിരുദ്ധ പ്രകടനങ്ങൾ നടത്തി. അതിൽ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും എഎൽഎച്ച് ധ്രുവ് പോലുള്ള ഹെലികോപ്റ്ററുകളും പങ്കെടുത്തു.
അതേ സമയം യുഎസ്-ഇന്ത്യ സൗഹൃദം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് യുഎസ് ആർമിയിലെ സിവിൽ അഫയേഴ്സ് ഓഫീസർ ക്യാപ്റ്റൻ സൈമ ദുറാനി സമാപന ചടങ്ങിൽ പറഞ്ഞു. കൂടാതെ മേജർ ആകാൻക്ഷ രജ്പുത് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: