കോട്ടയം: എഡിജിപി അജിത് കുമാറിനെ തല്ക്കാലം മാറ്റില്ലെന്നും പി ശശിയുടേത് മാതൃകാ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതോടെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിന്മേല് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് പ്രഖ്യാപിച്ച അന്വേഷണം അപ്രസക്തമായി.
അന്‍വര്‍ അജിത് കുമാറിനെതിരെ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയിലെ 5 ആരോപണങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആക്ഷേപം വിജിലന്‍സിനും വിട്ടിരുന്നു. എഡിജിപി അജിത് കുമാറിന് കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഈ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. ഇതിന്റെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായതല്ലാതെ കാര്യമായ നീക്കങ്ങള്‍ അന്വേഷണ സംഘങ്ങള്‍ നടത്തിയിട്ടില്ല. മുഖ്യമന്ത്രി ശശിക്കും അജിത് കുമാറിനും ക്ളീന്‍ ചിറ്റ് നല്‍കിയതോടെ അതിനുമേല്‍ മറ്റൊരു റിപ്പോര്‍ട്ട് നല്കാന് അന്വേഷണ സംഘം ധൈര്യപ്പെടില്ല. കാരണം അത് മുഖ്യമന്ത്രിയെ തള്ളിപ്പറയുന്നതിന് തുല്യമാകും.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തോടെ കാര്യങ്ങളെല്ലാം ‘കോംപ്ലിമെന്റ്സാക്കി ‘ എന്നതാണ് സിപിഎംപാര്ട്ടിലൈന് .സിപിഐയും വഴങ്ങിയ മട്ടാണ്. പുതുതായി ഒന്നും ഇനി കുത്തിപ്പൊക്കേണ്ടെന്നും അന്‍വറിനെ പാട്ടിന് വിടാനുമാണ് ഇടതുമുന്നണിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: