തിരുവനന്തപുരം: ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന് ചരിത്രം കുറിച്ച നേട്ടം. 10 ലക്ഷം ഫോളോവേഴ്സാണ് ഇപ്പോഴുള്ളത്. നേട്ടം കൈവരിക്കാന്‍ സഹായിച്ച ബിജെപി സോഷ്യല്‍ മീഡിയ ടീമിനെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രശംസിച്ചു.
”ബിജെപി കേരളം ഫെയ്സ്ബുക്ക് പേജിന് ഒരു മില്യന്‍ ഫോളോവേഴ്സ്. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഔദ്യോഗിക പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങള്‍ കേരളാ സോഷ്യല്‍ മീഡിയ ടീം”- സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു. 2012 നവംബര്‍ 5നാണ് ബിജെപി കേരളം എന്ന എഫ്ബി പേജ് ഔദ്യോഗികമായി ആരംഭിച്ചത്. 2012 ല്‍ തന്നെ ആരംഭിച്ച സിപിഎമ്മിന്റെ ഔദ്യോഗിക പേജിന് 7 ലക്ഷം ഫോളോവേഴ്സും 2013 ല്‍ ആരംഭിച്ച കോണ്‍ഗ്രസിന്റെ പേജിന് 3 ലക്ഷം ഫോളോവേഴ്സുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: