മട്ടാഞ്ചേരി: കടല്‍ത്തീരങ്ങളില്‍ ശുചിത്വം ഉറപ്പാക്കാനും ഭൂമി സംരക്ഷണ ലക്ഷ്യം തലമുറകള്‍ക്ക് കൈമാറാനും നാം തയാറാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫോര്‍ട്ടുകൊച്ചിയില്‍ സമുദ്രതീര ശുചീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പ്രതിവാരം രണ്ടു മണിക്കൂര്‍ ശുചീകരണ പ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കണം. നമ്മുടെ തീരങ്ങള്‍ മലിനമാകാനും വിദേശികള്‍ ശുചീകരിക്കാനുമുള്ള സാഹചര്യം ഒഴിവാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമാന രീതിയിലുള്ള ശുചീകരണ പരിപാടി നടന്നു. കോസ്റ്റ് ഗാര്‍ഡ്, സേവാഭാരതി, ഗൈഡ്സ്, എന്‍ജിഒകള്‍, സാംസ്കാരിക സംഘടനകള്‍, സ്കൂള്‍, കേളജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംയുക്തമായാണ് സമുദ്രതീര ശുചീകരണം നടത്തിയത്. കൊച്ചി കോസ്റ്റ് ഗാര്‍ഡ് ഡിഐജിമാരായ എന്‍. രവി, ശത്രജിത്ത് സിംഗ്, ഡോ. എന്‍.സി. ഇന്ദുചൂഡന്, കൊച്ചി നഗരസഭാ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. പ്രിയ പ്രശാന്ത്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, ഇന്ത്യന്‍ ചേംബര്‍ മുന്‍ പ്രസിഡന്റ് ഭരത് എന്‍. ഖോന, സി.ജി. രാജഗോപാല്‍, അതികായന്, മനോജ് പൈ, സുധീഷ് ഷേണായ് എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍ മുന്‍ കൗണ്‍സിലര്‍ ശ്യാമള പ്രഭു, ഫുട്ബോള്‍ പരിശീലകന് റൂഫസ് ഡിസൂസ, ഗുസ്തി പരിശീലകന് എം.എം. സലിം, തീരദേശ ശുചീകരണ തൊഴിലാളികള്‍ എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: