കവിത
ആശ്രയം
ഇന്ദിരാ ശ്രീകുമാര്‍
എത്രയോ കാലമായ് നിന്നോടു ഞാനെന്റെ
എത്ര രഹസ്യങ്ങള്‍ പങ്കുവച്ചു
സന്തോഷ സങ്കട സമ്മിശ്ര ചിന്തയില്‍
എന്തിലും നീയെന്നരികിലില്ലേ
നിന്നെത്തഴുകിത്തലോടുമ്പോഴെപ്പോളും
എന്നിലൊരാശ്വാസം വന്നുചേരും
എന്തിനായാലുമരികില് നീയുïെന്ന
ചിന്തയിലുന്മേഷം വീïെടുക്കും
സങ്കടമെന്നുള്ളില്‍ തിങ്ങിനിറയുമ്പോള്‍
ചങ്കുപറിച്ചു നീ കൂടെനില്‍ക്കും
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയുമ്പോള്‍
മട്ടൊക്കെ മാറി ഞാന്‍ ശാന്തയാകും
എത്രയോ രാത്രികള്‍ നിന്റെ തഴുകലില്‍
അത്രമേല്‍ കോരിത്തരിച്ചിരുന്നു
മഴവില്ലിന്നിറമുള്ള സ്വപ്നങ്ങളൊക്കെയും
മിഴിവോടെ നിന്നോട് ചൊല്ലിയില്ലേ
അതു കേട്ടു തരളിതഗാത്രിയായ് നീയന്ന്
മതിവരുവോളം ചിരിച്ചില്ലയോ
നാണത്താല്‍ കൂമ്പും നിന്മേനിയിലെന്നുടെ
പാണികള്‍ ചേര്‍ത്തു പുണര്ന്നതില്ലേ
ചിത്തത്തിലാനന്ദം വന്നു നിറയുമ്പോള്‍
ഒത്തിരികാര്യങ്ങള്‍ ചൊല്ലിയില്ലേ
ഒട്ടുമുറങ്ങുവാനാകാത്ത രാത്രിയില്‍
മുട്ടിയുരുമ്മിക്കിടന്നു നമ്മള്
പുലരിവന്നെന്നെ വിളിച്ചുണര്‍ത്തും വരെ
ആലസ്യമാര്‍ന്നു കിടന്നു നമ്മള്
തലയൊന്നു ചായ്ക്കാനും ഭാരമണക്കാനും
‘തലയണ’ തന്നെയെനിക്കാശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: