കൊച്ചി: കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസിലെ (കെഎഫ്ആര്എസ്) വിരമിച്ച ജീവനക്കാര്‍ക്ക് പോലീസ് കാന്റീനില്‍ നിന്ന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും പിന്‍വലിച്ച നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. കെഎഫ്ആര്എസിലെ വിരമിച്ച അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസറും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനുമായ കെ.കെ. സുരേന്ദ്രന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി, കേസ് 30ലേക്ക് മാറ്റി.
2024 ഏപ്രില്‍ ഒന്നിന്, വിരമിച്ച ജീവനക്കാര്‍ക്ക് പോലീസ് കാന്റീനില്‍ നിന്ന് നല്കുന്ന എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും പിന്‍വലിച്ച് സംസ്ഥാന പോലീസ് മേധാവിഉത്തരവിറക്കിയെന്ന് ഹര്‍ജി പറയുന്നു.
കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡാര്‍ (കെപികെബി) സൗകര്യങ്ങള്‍/കാന്റീന് സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഓഫീസ് മെമ്മോറാണ്ടത്തില്‍ അവരെ വ്യക്തമായി പരാമര്‍ശിക്കാത്തതിനാല്‍ ഹര്‍ജിക്കാരുടെ യോഗ്യത സംബന്ധിച്ച അവ്യക്തത മൂലമാണ് എഡിജിപി ഈ തീരുമാനമെടുത്തതെന്നും പുനഃസ്ഥാപിക്കണമെന്നും ഹര്ജിക്കാരന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: