തിരുവനന്തപുരം: ദേശാഭിമാനിയില്‍ മോഹന്‍ലാല്‍ എഴുതിയതെന്ന് പറയുന്ന കവിയൂര്‍ പൊന്നമ്മയെക്കുറിച്ചുള്ള ലേഖനമാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്.
ലേഖനത്തെക്കുറിച്ച് ശ്രീജിത്ത് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് കുറിക്കുന്നത് ഇങ്ങനെ…
സത്യാനന്തരത്തെ തുറന്നു കാട്ടുന്ന ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ സ്വരാജ് സഖാവിനോട് ഒരു ചോദ്യം.
നമുക്കേവര്‍ക്കും പ്രിയപ്പെട്ട അഭിനേത്രി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നു എന്ന വ്യാജേന എന്തിനാണ് ഇന്നൊരു ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചത്?
ഇത് വ്യാജമെന്നും ലാലേട്ടന്‍ എഴുതിയതല്ലെന്നും ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ലാലേട്ടന്‍ എഴുതിയെന്ന് പറയപ്പെടുന്ന ഈ വരികള്‍ നോക്കൂ — ‘രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു.’
ലാലേട്ടന്റെ അമ്മ യാത്ര പറഞ്ഞ് എങ്ങോട്ടു പോയെന്നാണ് സ്വരാജേ നിങ്ങള്‍ പറയുന്നത്? ലാലേട്ടന്റെ അമ്മ കൊച്ചിയിലുണ്ട്. ഈ അടുത്തിടെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. സ്‌നേഹനിധിയായ ഒരു മകന്‍ തന്നോടൊപ്പമുള്ള തന്റെ അമ്മ യാത്ര പറഞ്ഞുപോയെന്നൊന്നും ഒരിക്കലും എഴുതില്ല. ഇത് നിങ്ങളൂടെ സ്ഥാപനത്തിലെ ആരോ ലാലേട്ടന്റെ പേരില്‍ പടച്ചുവിട്ട ഉടായിപ്പ് ലേഖനമാണ്.
ഉളുപ്പുണ്ടോ സഖാവേ ഇതൊക്കെ പ്രസിദ്ധീകരിക്കാന്‍? വരിക്കാരെ വീണ്ടും വീണ്ടും മണ്ടന്മാര്‍ ആക്കുകയാണോ നിങ്ങളുടെ ഉദ്ദേശം? മറിയക്കുട്ടി ചേട്ടത്തിയുടെ കാര്യത്തില്‍ നിങ്ങള്‍ വ്യാജവാര്‍ത്ത ചമച്ചതും മാപ്പ് പറഞ്ഞതുമൊക്കെ നമ്മള്‍ കണ്ടതാണ്. അല്പമെങ്കിലും ഉളുപ്പ്, ചളിപ്പ് വികാരങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ നാളെ രണ്ട് ക്ഷമാപണം നടത്തുക… ഒന്ന് ലാലേട്ടനോട്, മറ്റൊന്ന് നിങ്ങളുടെ വായനക്കാരോട്.
സത്യാനന്തരത്തെ തുറന്നു കാട്ടിയാല്‍ പോരേ, തുരന്നു കാട്ടണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക