തൃശൂര്‍ : പൂരം കലക്കിയ പിണറായി സര്‍ക്കാരിന്റെ പോലീസിനെതിരെ തന്റെ കയ്യില്‍ ഒരു ഗുണ്ട് ഉണ്ടെന്ന പ്രതീതി ജനിപ്പിച്ച് തൃശ്ശൂരിലെ മുന്‍ ഇടതു സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടത്തിയാണ് പൂരം കലക്കിയതെന്നും ഇതേക്കുറിച്ച് എനിക്ക് നേരിട്ട് ലഭിച്ച കുറെ വിവരങ്ങള്‍ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ അത് വെളിപ്പെടുത്തിക്കൂെേട എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ അത് പുറത്തുവിടുന്നില്ലെന്ന് മറുപടി നല്കി ഒഴിഞ്ഞു പോവുകയായിരുന്നു. പിന്നീട് പൊട്ടിക്കാന്‍ വെച്ചിരിക്കുകയാണ് എന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൂരം അലങ്കോലമായതിനെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയാണ് അന്ന് പ്രഖ്യാപിച്ചത്.ഇത് സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ ആരാഞ്ഞ് നല്കിയ വിവരാവകാശ മറുപടിയില്‍ ഇത്തരമൊരു അന്വേഷണം നടക്കുന്നില്ലെന്ന് പോലീസ് ആസ്ഥാനത്ത്നിന്ന് അറിയിച്ചിരുന്നു. ഇതാണ് പൂരം കലക്കല്‍ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. അരെ സംരക്ഷിക്കാനാണ് അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന പൊലീസിന്റെ ഭാഷ്യം എന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം ഉണ്ടായിട്ടില്ലെന്ന് വിവരാവകാശ മറുപടി ശരിയല്ലെന്ന നിലപാടാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പുലര്‍ത്തുന്നത്.
അതേസമയം പൂരം നടക്കുമ്പോള്‍ മന്ത്രിമാരായ രാജനും ബിന്ദുവും ഇടതു സ്ഥാനാര്‍ത്ഥിയായ വി എസ് സുനില്‍കുമാറും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. പൂരം അലങ്കോലപ്പെടുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരൊന്നും ഇടപെട്ടില്ല എന്ന് ചോദ്യം ശേഷിക്കുന്നു.ഒരു പോലീസ് കമ്മീഷണറുടെ അനാവശ്യ ഇടപെടലുകള്‍ ഉണ്ടായിട്ടും അതു തടയാന്‍ കെല്‍പ്പില്ലാതെ പോയത് ഇവരുടെ കഴിവു കേടാണെന്ന് സമ്മതിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: