ബറേലി ; ഉറ്റവരും , ഉടയവരും ഉപേക്ഷിച്ച നിശാന്ത് ഓർമ്മയായി . ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ നിശാന്ത് ഗാങ്‌വാർ എന്ന 15 വയസ്സുകാരനെ കുടുംബം ചികിത്സയ്‌ക്കായാണ് നിന്നാണ് 2016-ൽ ഭോജിപുരയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഗില്ലിൻ ബാരെ സിൻഡ്രോം എന്ന അസുഖമായിരുന്നു നിശാന്തിന്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച അടുത്ത ദിവസം തന്നെ മാതാപിതാക്കൾ നിശാന്തിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഗില്ലിൻ ബാരെ സിൻഡ്രോം ബാധിച്ച് നിഷാന്തിന്റെ കൈകൾക്കും കാലുകൾക്കും തളർച്ചയുണ്ടായെന്നും നടക്കാനോ സാധനങ്ങൾ ഉയർത്താനോ സാധിക്കാതെ വന്നതായും ഡോക്ടർമാർ പറയുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും നിഷാന്തിന്റെ കുടുംബം തിരിച്ചെത്തിയില്ല. മെഡിക്കൽ കോളേജ് മാനേജ്‌മെൻ്റ് എട്ട് വർഷത്തോളം ചികിത്സിച്ചെങ്കിലും വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .
നിഷാന്തിന്റെ സംസ്‌കാര ചടങ്ങുകൾ മതാചാരപ്രകാരം നടത്താൻ തീരുമാനിച്ചതായി ഭോജിപുര പോലീസ് പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: