തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എംആര്‍. അജിത് കുമാര്‍ ഇന്ന് സമര്‍പ്പിക്കും. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നാല് മാസം കഴിഞ്ഞാണ് ക്രമസമാധന ചുമതലയുള്ള എഡിജിപി റിപ്പോര്‍ട്ട് നല്‍കുന്നത്.
ചെന്നൈയിലുള്ള എഡിജിപി തിരിച്ചെത്തിയാലുടൻ റിപ്പോർട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറും. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. ഗുരുതര ആരോപണങ്ങൾ നേരിടുന്ന എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടികാട്ടി തൃശൂര്‍ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു.
അതേസമയം പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് വാർത്ത സമ്മേളനം. എഡിജിപി എംആർ അജിത് കുമാറിന് എതിരായ ആരോപണങ്ങൾ, തൃശൂർ പൂരം വിവാദം, പി ശശിക്ക് എതിരായ പരാതി, മുന്നണിക്ക് അകത്തെ അതൃപ്തി തുടങ്ങിയ വിഷയങ്ങളിൽ അടക്കം മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: