കവിത
കാത്തിരിപ്പ്
സുര അടൂര്‍
ആദ്യക്ഷരം കുറിച്ചനാവില്
ആദ്യ അറിവിന്റെ വാക്യങ്ങള്‍ കാത്ത്!
ആദ്യ അദ്ധ്യയന വസന്തത്തിലെ മഴയില്‍
ആദ്യ കുടചൂടി വഴികടക്കാന്‍ കാത്ത്!
വേനലവധിയില്‍ കൂട്ടുകാരൊത്ത്
കാറ്റില്‍ മാമ്പഴം പൊഴിയുന്നത് കാത്ത്!
കൈവിട്ട പട്ടം അതിരുകളില്ലാതെ
മാനത്തുകളിച്ച് താഴത്തെത്തുന്നത് കാത്ത്!
യൗവ്വന പ്രേമസ്വപ്നങ്ങളില്
വിടചൊല്ലിയ കാമുകിയെ കാത്ത്!
ജയ-തോല്‍വിയായ പഠനംകഴിഞ്ഞ്
നാടും നഗരവും കടലുംകടന്ന് ജോലികാത്ത്!
ഒരവധിയുടെ അവസാനം താലിചാര്‍ത്തിയ
പ്രിയസഖി ഓര്‍മ്മയില്‍ നിറയാതെ വിടപറഞ്ഞ്
വിരഹനൊമ്പരങ്ങളില്‍ തളര്‍ന്ന്
അടുത്തഅവധിയുടെ നാളെയെണ്ണികാത്ത്!
തന്കുഞ്ഞിന്റെ പിച്ചവെക്കല്‍ കാണാതെ
അദ്യകൊഞ്ചലിന്റെ നുറുങ്ങുകള്‍ കേള്‍ക്കാതെ
ഓര്‍മ്മയില്‍, വിധിയുടെ തടവറയില്‍
ജിവിതവ്യഥയുടെ യാഥാര്‍ത്ഥ്യം കാത്ത്!
കാലം വിജയവും പരാജയവുമായ
നഷ്ടയുവത്വവുമായി സ്വന്തം മണ്ണിലെത്തി.
കൊല്ലാന്‍ കുടിയ മാറവ്യാധികളില്
എല്ലാംചികില്സിച്ച് മാറുമെന്ന് കാത്ത്!
വാര്‍ദ്ധക്യം ഭാരമായി മക്കളാലുപേക്ഷിക്കപ്പെട്ട്
വീണ്ടും ഉറ്റവര്തേടിവരുമെന്ന് കാത്ത്!
എല്ലാം നഷ്ടമയ ജീവതസമരപാതയില്
മരവിച്ച ഓര്‍മ്മയില്‍ മരണവും കാത്ത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: