ഹൈദരാബാദ് : തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് തിരുമല ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്. അവര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത് ഭഗവാന്റെ ലഡ്ഡുവില്‍ മായം കലര്‍ത്തിയവരെ ജയിലില്‍ അടക്കണമെന്നാണ്.
ഹൈദരാബാദില്‍ നിന്നും വന്ന ഒരു ഭക്തന് പറയുന്നത് കേള്‍ക്കുക:”ഞാന്‍ തിരുമല ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനാണ്. ഇതിന് മുന്‍പുള്ള വൈഎസ് ആര് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ലഡ്ഡുവിന്റെ ഗുണനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിരുന്നു. അതില്‍ പഞ്ചസാരയുടെ അളവും കൂടുതലായിരുന്നു. ലഡ്ഡുനിര്മ്മാണത്തിന് മീനെണ്ണ ഉപയോഗിച്ചിരുന്നതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നു. പക്ഷെ ഇപ്പോള്‍ ചന്ദ്രബാബു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ലഡ്ഡുവിന്റെ ഗുണനിലവാരം കൂടിയതായി കാണുന്നു.ലഡ്ഡുവില്‍ മായം കലര്‍ത്തിയവര്‍ക്കെതിരെ അന്വേഷണം വേണം. അവര്‍ക്കെതിരെ നടപടിയും എടുക്കണം.”
സച്ചിന് അഗ്നിഹോത്രി എന്ന ഭക്തന് തിരുപ്പതി സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രതികരണം ഇങ്ങിനെ;”തിരുപ്പതിയില്‍ ദര്‍ശനം നടത്താന്‍ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ആളുകള്‍ വരുന്നു. പ്രസാദത്തില്‍ പ്രശ്നം ഉണ്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ പ്രശ്നം പരിഹരിച്ചത് നന്നായി. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, വിദേശത്ത് നിന്നും ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. ഭക്തരുടെ വികാരത്തിന് മുറിവേല്ക്കരുത്.”.
#WATCH | A devotee says, "I have been coming to Tirupati for the last 9 years. I raised my concerns regarding the taste of laddus that I felt the last 2-3 times. It was different. But recently, the laddus tasted very good…It seems that the laddus issue has been resolved and… pic.twitter.com/8epzbL3nsm
— ANI (@ANI) September 20, 2024
മറ്റൊരു ഭക്തന് പറയുന്നത് കേള്‍ക്കുക:”കഴിഞ്ഞ 9 വര്‍ഷമായി ഞാന്‍ തിരുപ്പതിയില്‍ വരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് തവണയായി ലഡ്ഡുവിന്റെ രുചിയില്‍ വ്യത്യാസമുള്ളതായി തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ലഡ്ഡുവിന്ഡറെ രുചിയില്‍ വ്യത്യാസം കാണുന്നു. പ്രശ്നം പരിഹരിച്ചെന്നാണ് തോന്നുന്നത്.”
മുന്‍ മുഖ്യമന്ത്രി ജഗന്റെ കുടുംബത്തിനെതിരെ ശാപവാക്കുകള്‍
വൈഎസ് ആര് പാര്‍ട്ടിയുടെ മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ശാപവാക്കുകളും കനക്കുകയാണ്. തിരുപ്പതിയിലെ ഭഗവാന് വെങ്കടേശ്വരനെ പണ്ട് ഒരാള്‍ വെല്ലുവിളിച്ചിരുന്നു.
Last time a person who tried to challenge Lord Venkateswara in #Tirupati was ex Andhra Pradesh CM & Jagan Mohan Reddy's father Rajashekhar Reddy. For his sin he had a tragic end in the Chopper crash. #TirumalaLaddu #Tirumala #TirupatiControversy #tirupatitemple #TirupatiLaddu pic.twitter.com/uipqU5yWVB
— Ganesh (@me_ganesh14) September 19, 2024
ജഗന്മോഹന് റെഡ്ഡിയുടെ പിതാവ് രാജശേഖരറെഡ്ഡി. അതുകൊണ്ട് അദ്ദേഹം പിന്നീട് ഭഗവല്ശാപമെന്നോണം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഒരു ഭക്തന് പോസ്റ്റിട്ടത്. ഇത്തരം നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.
Huge conspiracy against #Hindus: @ysjagan & @YSRCParty have already converted huge number of vulnerable Hindus to Christianity…. Built 1000’s of Churches, temples demolished… made his Christian BIL the Chairman of #TTD…. still Hindus kept quiet.
Now this is not just an… pic.twitter.com/FPxAivomaE
— Aparna 🇮🇳 (@apparrnnaa) September 19, 2024
ആടിയുലഞ്ഞുനില്‍ക്കുന്ന നിരവധി ഹിന്ദുക്കളെ വൈഎസ് ആര് പാര്‍ട്ടി ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന് അപര്‍ണ്ണ ഇട്ട പോസ്റ്റ് കുറ്റപ്പെടുത്തുന്നു. നിരവധി ക്ഷേത്രങ്ങള്‍ ജഗന്മോഹന് റെഡ്ഡി തകര്‍ത്തതായും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: