ധാക്ക: വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്തിന് ശേഷം പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കാണാതായതും നിയമവിരുദ്ധവുമായ തോക്കുകള്‍ വീണ്ടെടുക്കാന്‍ ബംഗ്ലാദേശ് സൈന്യം നടപടി ആരംഭിച്ചു. ഇതിനായി രണ്ട് മാസത്തേക്ക് സൈന്യത്തിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളില്‍ നിന്ന് 5,829 തോക്കുകളും 606,742 വെടിയുണ്ടകളും കൊള്ളയടിച്ചിരുന്നു. അതില്‍ 34% വീണ്ടെടുക്കപ്പെട്ടിട്ടില്ല.
ആഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യാനിടയായ പ്രക്‌ഷോഭങ്ങളില്‍ മനുഷ്യാവകാശ ലംഘനവും വെടിവയ്‌പ്പും ആരോപിച്ച് പോലീസ് സേന കുറ്റാരോപിതരാണ്. ആഗസ്റ്റ് എട്ടിന് പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം കുറഞ്ഞത് 187 പോലീസ് ഉദ്യോഗസ്ഥരെങ്കിലും ജോലിയില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് പോലീസ് ആസ്ഥാനം അറിയിച്ചു. ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും ക്രമസമാധാനപാലനത്തിനായി പട്ടാളം തെരുവില്‍ തുടരുകയാണ്. ഇതിനകം 700ലധികം ആളുകള്‍ കൊല്ലപ്പെടുകയും 19,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: