കൊല്ലം: മൈനാഗപ്പള്ളിയില് സ്കൂട്ടര് യാത്രക്കാരിയെ കാര് ഇടിച്ചു വീഴ്ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ അതേ കാര് കയറ്റി ഇറക്കി കൊലപ്പെടുത്തിയ കേസില് അറസ്റ്റിലായ പ്രതികളില് ഒരാളായ ഡോ. ശ്രീക്കുട്ടി ലഹരിക്കടിമയാണെന്ന് ഭര്ത്താവ് അഭീഷ് രാജ്. എംബിബിഎസ് പഠനത്തിന് പോയതോടെയാണ് ശ്രീക്കുട്ടി മയക്കുമരുന്ന് ഉപയോഗിക്കാന് തുടങ്ങിയത്.
ശ്രീക്കുട്ടി ഇങ്ങനെയാകാന് കാരണം ശ്രീക്കുട്ടിയുടെ മാതാപിതാക്കളാണെന്നും അഭീഷ് രാജ് പറഞ്ഞു. സേലത്ത് പഠിക്കാന് പോയ ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയത്. ഇതിനിടെ അജ്മലുമായി വഴിവിട്ട ബന്ധമുണ്ടെന്ന് മനസിലായതോടെ ശ്രീക്കുട്ടിയുമായുള്ള ബന്ധം ഉലഞ്ഞു.
ശ്രീക്കുട്ടി ലഹരി ഉപയോഗിച്ചതിന് തെളിവുകളുണ്ടെന്നും അഭീഷ് രാജ് പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതായി ശ്രീക്കുട്ടി നേരത്തേ പൊലീസിന് മൊഴി നല്കിയിരുന്നു.
അമിതവേഗത്തിലെത്തിയ കാര് സ്കൂട്ടറില് യാത്ര ചെയ്യുകയായിരുന്ന കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയിരുന്നു. നിര്ത്താതെ പോയ കാറിനെ നാട്ടുകാര് പിന്തുടര്ന്നാണ് പിടികൂടിയത്.ശ്രീക്കുട്ടിയെ പൊലീസില് ഏല്പ്പിച്ചെങ്കിലും കാറോടിച്ചിരുന്ന അജ്മല് കടന്നുകളഞ്ഞു. പിന്നീട് അടുത്ത ദിവസം രാവിലെ ബന്ധുവീട്ടില് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: