കോട്ടയം: ഫാക്കല്‍റ്റി ഡവലപ്മെന്റ് ഓണേഴ്സ് ബിരുദ പ്രോഗ്രാമുകള്‍ വിഭാവനം ചെയ്യുന്ന സംരംഭകത്വ വികസന അന്തരീക്ഷം ഒരുക്കാന്‍ ഉപകരിക്കുന്ന ഫാക്കല്‍റ്റി ഡവലപ്മെന്റ് പ്രോഗ്രാം 25 മുതല്‍ 29 വരെ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നടക്കും. സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ സെന്ററാണ്
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, സര്‍വകലാശാലാ കോളജ് ഡവലപ്മെന്റ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്. രസതന്ത്രത്തിന് നോബേല്‍ സമ്മാനം നേടിയ ഇസ്രയേലി ശാസ്ത്രജ്ഞ അഡാ ഇ യോനത്ത് 25ന് പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കും.
സംസ്ഥാനത്തെ സര്വകലാശാലാശാകളിലെയും കോളജുകളിലെയും അധ്യാപകര്‍ക്ക് പങ്കെടുക്കാം. താമസം ഒഴികെ 5000 രൂപയാണ് രജിസ്ട്രേഷന് ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://bit.lyFDP-bicmgu എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: