ദിഫു: അസമിലെ കർബി ആംഗ്‌ലോങ് ജില്ലയിൽ ഒരു മുൻ തീവ്രവാദി നേതാവ് ഉൾപ്പെടെ മൂന്ന് മയക്കുമരുന്ന് കടത്തുകാരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും അവരുടെ കൈവശം നിന്ന് ഹെറോയിൻ കണ്ടെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഖത്ഖാതി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം അസം-നാഗാലാൻഡ് അതിർത്തിക്കടുത്തുള്ള കരഗാവ് റാണബസ്തിയിൽ തിരച്ചിൽ നടത്തുന്നതിനിടെ ഉച്ചയ്‌ക്ക് 12.45 ഓടെ അസം രജിസ്ട്രേഷൻ നമ്പറുള്ള ഒരു കാർ കണ്ടെത്തിയത്. തുടർന്ന് കാറിൽ തിരച്ചിൽ നടത്തുന്നതിനിടെ സോപ്പ് പെട്ടിയിൽ ഒളിപ്പിച്ച 11.08 ഗ്രാം ഹെറോയിൻ കണ്ടെടുത്തുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ 2023 ജൂലൈയിൽ കീഴടങ്ങിയ ഒരു തീവ്രവാദ സംഘടനയുടെ മുൻ ചീഫ് കമാൻഡറും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ വാഹനത്തിൽ പ്രസ് സ്റ്റിക്കർ പതിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: