മുംബൈ: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ നൃത്തം വൈറലായി പ്രചരിക്കുന്നു. മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്രയാണ് ദേവ ശ്രീ ഗണേശാ…’ എന്ന ഗാനം പാടിക്കൊണ്ടുള്ള തമിഴ്നാട്ടില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ നൃത്തം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ദേവ ശ്രീ ഗണേശാ എന്ന ഈ ഗാനത്തിന്റെ ട്രാക്ക് ഗണേശഭഗവാന് സമര്‍പ്പിക്കപ്പെട്ട ഗാനമാണ്. ഗണേശ ചതുര്‍ത്ഥി ദിവസത്തില്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഗാനമാണിത്.
Ganpati Bappa Morya, Pudchya Varshi Lavkarya!
Greetings & good wishes to all on Ganpati Visarjan Diwas pic.twitter.com/ZgpVlhq2np
— anand mahindra (@anandmahindra) September 17, 2024
താഴ്ന്ന സ്ഥായിയില്‍ തുടങ്ങി ആവേശത്തിലേക്ക് കത്തിക്കയറുന്ന പെണ്‍കുട്ടികളുടെ ഈ നൃത്തം കണ്ടു തുടങ്ങിയാല്‍ പിന്നെ തീര്‍ന്നാലേ നിര്‍ത്തൂ. ഏകദേശം 4,27000 പേരാണ് ഏതാനും മണിക്കൂറുകള്‍ക്കകം ഈ വീഡിയോ കണ്ടത്.
ഏഴ് പെണ്‍കുട്ടികളാണ് പ്രധാനമായും നൃത്തം ചെയ്യുന്നത്. ആണ്‍കുട്ടികളടക്കം മറ്റുള്ളവര്‍ നൃത്തത്തിനൊത്ത് കയ്യടിക്കുകയാണ്. നൃത്തത്തിന്റെ അവസാനഘട്ടത്തില്‍ മുഴുവന്‍ പെണ്‍കുട്ടികളും നൃത്തത്തിന്റെ ഭാഗമായി മാറുന്നത് കാണാം. ജയ് റാം, ജയ് റാം രാം രാം ജയ്…എന്നീ വരികളിലേക്കെത്തുമ്പോള്‍ കടുത്ത ഭക്തിയും ചുവടുവെയ്പുകളില്‍ അനുഭവിക്കാനാകും.
വാസ്തവത്തില്‍ ഈ വൈറല്‍ വീഡിയോയിലെ ഗാനം അഗ്നീപഥ് എന്ന ഹൃത്വിക് റോഷന്‍, പ്രിയങ്ക ചോപ്ര സിനിമയിലെ ഗാനമാണ്. ഗണേശന്റെ ജന്മദിനമാണ് ഗണേശ ചതുര്‍ത്ഥി. ഗണേശ വിഗ്രഹം വെള്ളത്തില്‍ മുക്കുന്നതിലാണ് ഉത്സവാഘോഷം അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: