India

പെട്ടെന്ന് പണം സമ്പാദിക്കണം ; മയക്കു മരുന്ന് വില്പന നടത്തിയ എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ

Published by

ഹൈദരാബാദ് ; പെട്ടെന്ന് പണം സമ്പാദിക്കാനായി മയക്കുമരുന്ന് വില്പന നടത്തിയ എൻജിനീയറിങ് വിദ്യാർഥികൾ ലഹരിമരുന്ന് വിൽപനയ്‌ക്കിടെ പിടിയിലായി.ദത്തിലിത്തിൻ, അഭിരാം, കോടാലി അമർത്ത് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽ നിന്ന് 1.53 ലക്ഷം രൂപ വിലമതിക്കുന്ന 30 ക്യാപ്സൂളുകളും , 5.77 ഗ്രാം എംഡിഎംഎ മയക്കുമരുന്നും എക്‌സൈസ് ടാസ്‌ക് ഫോഴ്‌സ് പിടികൂടി.

മടപുർ സ്വദേശികളായ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ചെന്നൈയിലാണ് പഠിക്കുന്നത് . അടുത്ത സുഹൃത്തുക്കളായ ഇവർ എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് മയക്കുമരുന്ന് വിൽക്കാൻ തീരുമാനിച്ചത്. ബംഗളൂരുവില് നിന്ന് കുറഞ്ഞ വിലയ്‌ക്ക് മയക്കുമരുന്ന് വാങ്ങി നഗരത്തിലെ പലര് ക്കും കൂടിയ വിലയ്‌ക്ക് വിൽക്കുകയായിരുന്നു.

കിട്ടുന്ന പണം കൊണ്ട് ആഡംബരത്തോടെ ജീവിച്ചു. ഇതിനെ പറ്റി രഹസ്യ വിവരം ലഭിച്ച എക്സൈസ് ടാസ്‌ക് ഫോഴ്‌സ് ഡിഎസ്പി തിരുപ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർത്ഥികളെ പിടികൂടിയത് .

. ബുധനാഴ്ച അർധരാത്രി മടപ്പൂർ അയ്യപ്പ സൊസൈറ്റി പരിസരത്ത് മയക്കുമരുന്ന് വിൽപന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by