കൊല്‍ക്കത്ത: ബംഗാളില്‍ മമത സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ വാഗ്ദാനങ്ങള്‍ക്ക് ഉറപ്പ് നല്കിയില്ല, സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷിതത്വം ഉറപ്പാക്കുന്നത് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയത്. ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ് മമത സര്‍ക്കാര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മിനിറ്റ്‌സില്‍ രേഖപ്പെടുത്തി നല്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരം ആരംഭിക്കുകയായിരുന്നു.
ആറ് മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ശേഷം ബുധനാഴ്ച രാത്രിയോടെയാണ് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ വാക്കാലുള്ള ഉറപ്പ് മാത്രമാണ് സര്‍ക്കാര്‍ നല്കിയത്. മിനിറ്റ്‌സ് വിവരങ്ങള്‍ പങ്കുവയ്‌ക്കാനും തയാറായില്ല. അതിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി. ഐഎംഎയുടെ ആവശ്യപ്രകാരം ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: