ബുഡാപെസ്റ്റ്: ലോക ചെസ് കിരീടത്തിനായി അടുത്ത മാസം സിംഗപ്പൂരില്‍ ഏറ്റുമുട്ടാനിരിക്കുകയാണ് ഇന്ത്യയുടെ ഗുകേഷും ചൈനയുടെ ഡിങ് ലിറനും. പക്ഷെ ഇപ്പോള്‍ ഹംഗറിയില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയുടെ പുരുഷ ടീം കഴിഞ്ഞ ആറ് രാജ്യങ്ങളുമായുള്ള കളിയില്‍ ഒരു തോല്‍വിപോലും അറിയാതെ മുന്നേറുന്നതിനിടയിലാണ് ഏഴാം റൗണ്ടില്‍ ചൈനയുമായി ഏറ്റുമുട്ടേണ്ടതായി വന്നത്.
ഇതില്‍ ചൈനയ്ക്ക് വേണ്ടി പ്രധാനബോര്‍ഡില്‍ കളിക്കേണ്ടിയിരുന്നത് ഡിങ് ലിറനാണ്. പക്ഷെ പൊതുവേ അപാരഫോമിലായ ഗുകേഷുമായി താരതമ്യം ചെയ്യുമ്പോള്‍ ദുര്‍ബലനായ കളിക്കാരനാണ് ചൈനയുടെ ഡിങ് ലിറന്. പല ചെസ് വിദഗ്ധരും അടുത്തമാസം നടക്കുന്ന ലോക ചെസില്‍ ഗുകേഷ് കിരീടം നേടുമെന്ന്തന്നെയാണ് പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ ബുധനാഴ്ച ചൈന തന്നെ ഡിങ്ങ് ലിറനെ ഗുകേഷിനെതിരെ ഇറക്കാതിരിക്കുകയായിരുന്നു. ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ഡിങ് ലിറനെ നേരത്തെ തന്നെ ഗുകേഷ് തോല്പിച്ചാല് അത് അന്താരാഷ്ട്ര നാണക്കേടാകുമെന്ന് ചൈനയ്ക്കറിയാം. അതിനാല്‍ അവര്‍ ഡിങ് ലിറനെ ചെസ് ഒളിമ്പ്യാഡിലെ ഏഴാം റൗണ്ടില്‍ ഗുകേഷിനെതിരെ ഇറക്കിയില്ല.
പകരം വെയ് യി എന്ന കളിക്കാരനെയാണ് ചൈന ഇറക്കിയത്. ഡിങ് ലിറന് വിശ്രമം അനുവദിക്കുകയായിരുന്നു ചൈന. എന്നാല്‍ ഗുകേഷ് വെയ് യിയെ വെറുതെ വിട്ടില്ല. ക്ലോസ് ഡ് സിസിലിയന് ഡിഫന്‍സില്‍ കളിച്ച ഗുകേഷ് അനായാസം വെയ് യിയെ തോല്പിക്കുകയായിരുന്നു. ഗുകേഷിന്റെ ഈ വിജയം ഇന്ത്യന്‍ പുരുഷ വിഭാഗത്തെ ഒന്നാം സ്ഥാനത്ത് തന്നെ നിലനിര്‍ത്തി. ചൈനയിലെ മറ്റ് കളിക്കാരുമായി കളിച്ച ഇന്ത്യയുടെ പ്രജ്ഞാനന്ദ, പി. ഹരികൃഷ്ണ, അര്ജുന് എരിഗെയ്സി എന്നിവര്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് ഗുകേഷിന്റെ വിജയം ഇന്ത്യയ്ക്ക് രണ്ട് പോയിന്റ് സമ്മാനിച്ചത്. ഇന്ത്യ 2.5-1.5ന് ചൈനയെ തോല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: