ചെപ്പോക്കില്കരിയറിലെ നാലാമത്തെ മാത്രം അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ ബംഗ്ലാദേശ് മീഡിയം പേസര്‍ ഹസന് മഹ്മൂദ് ഭാരത ബാറ്റര്‍മാര്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു. ആദ്യദിനം പുര്‍ത്തിയാകുമ്പോള്‍ ഭാരതത്തിന് നഷ്ടപ്പെട്ട ആറില്‍ നാല് വിക്കറ്റും നേടിയത് ഈ 24കാരനാണ്. പരിചയ സമ്പന്നരായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളും. മികച്ച ബാറ്റര്‍മാരായ ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരെയും പുറത്താക്കിയത് ഹസന് മഹ്മൂദ് ആണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ച്ചവച്ച താരം രണ്ട് ഇന്നിങ്സിലും കൂടി ആറ് വിക്കറ്റ് നേടിയാണ് വരവറിയിച്ചത്. അടുത്തിടെ പാകിസ്ഥാനെതിരെ റാവല്‍ പിണ്ടിയില്‍ പാകിസ്ഥാനെതിരെ ബംഗ്ലാദേശ് ചരിത്ര പരമ്പര നേട്ടം സ്വന്തമാക്കുമ്പോളും ബൗളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ നിര്‍ണായക സംഭാവനയുമായി ഹസന് നിറഞ്ഞു നിന്നിരുന്നു. പാകിസ്ഥാനെതിരെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.
പരിചയ സമ്പന്നരായ ബംഗ്ലാ ബൗളര്‍മാരെ കൈകാര്യം ചെയ്യാന്‍ ഭാരത ബാറ്റര്‍മാര്‍ക്ക് അങ്കലാപ്പുണ്ടായില്ല. ഭാരതത്തിന്റെ മികച്ച ബാറ്റിങ് നിരയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചത് ഈ വലംകൈയ്യന്‍ ബൗളറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: