ഭാരതക്രിക്കറ്റിന് ആശ്വാസം പകര്‍ന്ന സെഞ്ചുറിയുടെ നിറവുമായി ചെപ്പോക്കിലെ പിച്ചില്‍ നിന്നും നടന്നു നീങ്ങിയ ആര്. അശ്വിന് നേര്‍ക്ക് മത്സരം സംപ്രേഷണം ചെയ്തവരുടെ പ്രതിനിധിയായി രവിശാസ്ത്രി നടന്നടുത്തു.
അശ്വിന് ആദ്യം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു- ഇതിന് മുമ്പ് ഈ പിച്ചില്‍ കളിക്കുമ്പോളും ഞാന്‍ സെഞ്ചുറി അടിച്ചിരുന്നു, അന്ന് അങ്ങായിരുന്നു രവി ഭായി(രവി ശാസ്ത്രി) കോച്ച്. അതൊരു പ്രത്യേക അനുഭവമാണ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇത്രയും മനോഹരമായി കളിക്കാന്‍ സാധിച്ചതിലുള്ള അനുഭവം പങ്കുവയ്ക്കുമ്പോള്‍ അശ്വിന് വാചാലനായി.
ഈ മൈതാനം തനിക്ക് ഇഷ്ടാനുസരണം വഴങ്ങുന്നതാണ്. അതിന്റെ മനോഹരമായ അനുഭവത്തിലായിരുന്നു.
കഴിഞ്ഞ കുറേ നാളായി തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ പിച്ചിനെ നന്നായി മനസ്സിലാക്കാന്‍ സാധിച്ചു. അതിന്റെ പരിചയ സമ്പത്ത് ഏറെ ഗുണം ചെയ്തു. ചെപ്പോക്കിലെ പിച്ച് നല്ല ബൗണ്‍സും വേഗതയും ലഭിക്കുന്നതായിരുന്നു. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്. അത് മനസ്സിലാക്കി ബാറ്റ് ചെയ്യാന്‍ ഇന്ന് തനിക്ക് സാധിച്ചു. ചെമ്മണ്ണിലുള്ള ഇവിടത്തെ പിച്ചിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എങ്ങിനെ ബാറ്റ് ചെയ്യാനാകും എന്നറിഞ്ഞതിന്റെ പ്രതിഫലനമാണ് ആദ്യദിനം കണ്ടതെന്ന് അശ്വിന് പ്രതികരിച്ചു. തനിക്കൊപ്പം ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ വളരെ പിന്തുണയോടെയാണ് കളിച്ചത്. നീണ്ട ഇന്നിങ്സിനിടെ ചില സന്ദര്‍ഭങ്ങളില്‍ താന്‍ നന്നായി ക്ഷീണിതനായി. ജഡ്ഡു ആ അവസരങ്ങള്‍ മനസ്സിലാക്കി നിയന്ത്രണം സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത് തനിക്ക് വിശ്രമിക്കാനുള്ള പഴുതുകള്‍ കണ്ടെത്തി തന്നു. രണ്ട് റണ്‍സ് ഓടാവുന്നതെല്ലാം മൂന്നാക്കി മാറ്റിയ വിക്കറ്റിനിടയിലൂടെയുള്ള പ്രകടനത്തിന് പിന്നിലും രവീന്ദ്ര ജഡേജയുടെ ഉത്സാഹപൂര്‍വ്വമായ ഇടപെടലാണെന്ന് അശ്വിന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: