കവിത
ആഗതന്
ശ്രീധരനുണ്ണി
വാതില്‍ തുറന്നു കടന്നുവന്നാലുമെന്
വീടാണിതാശങ്ക വേണ്ട.
നേരിട്ടറിയുകയില്ലെങ്കിലും
പേര് പോലും മറന്നുവെന്നാലും
സ്വാഗതമോതാം പതുക്കെ യകത്തേക്ക് പോരാമവിടെയിരിക്കാം.
വാക്കുകള്‍ മാത്രമേ ബാക്കിയുള്ളൂ നിസ്വയാണു
വിധിയിതാകുന്നു.
കാലങ്ങളായി ഞാന്‍ കാത്തിരിക്കുന്നതീ
യാഗമം യോഗിനി പോലെ.
പുണ്യപുരാണകഥയിലെ ധന്യത പൂണ്ട ശബരിയെപ്പോലെ.
ശ്രീരാമനാകുമോ വന്നതു സല്ക്കാരമേകുവാനെന്തു ചെയ്യേണ്ടൂ?
അര്ഘ്യപാദ്യാദികള്ക്കെന്തുചെയ്യും കാല
മത്ര പിഴച്ചതാണല്ലോ.
ഏറെ മുജ്ജന്മങ്ങളുണ്ടായിരുന്നതു പാടേ മറന്നു ഞാന്‍ വാഴ്വൂ.
അക്കഥയെല്ലാം പറഞ്ഞുഞാനങ്ങയെ
സല്‍ക്കരിക്കാം തുഷ്ടിയോടെ.
വീടെന്ന വാക്കു മറക്കാമിതുമുതല്
ആശ്രമമെന്നതേ സത്യം
ഇത്രമേല്‍ വൈകുവാനെന്തു മൂലം ഭവാ
നിന്നിമേലെന് രാമദേവന്
ഞാനേ ശബരിയെനിയ്ക്കാത്മമോചനകാലം, കലി വരവായീ
ആഗതനങ്ങയെ ഞാനിനിമേല്‍ രാമ
ദേവനെന്നോതി വിളിയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: