ബുഡാപെസ്റ്റ്: ചെസ് ഒളിംപ്യാഡില്‍ ഭാരതം പുരുഷ വിഭാഗത്തില്‍ ചൈനയെയും വനിതാ വിഭാഗത്തില്‍ ജോര്‍ജിയയേയും തോല്‍പ്പിച്ചു. ഏഴാം റൗണ്ട് മത്സരത്തില്‍ ചിരവൈരികളായ ചൈനയെ കീഴടക്കിയ ഭാരതം 14 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. വനിതാ വിഭാഗത്തില്‍ ജോര്‍ജിയയെ തോല്‍പ്പിച്ച ഭാരതം പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
അര്ജുന് എരിഗെയ്സി, ആര് പ്രജ്ഞാനന്ദ, പെന്റാല ഹരികൃഷ്ണ എന്നിവര്‍ മത്സരം സമനിലയില്‍ അവസാനിപ്പിച്ചപ്പോള്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷ് നേടിയ വിജയമാണ് ഭാരതത്തിന് തുണയായത്. ചൈനയുടെ ലോക എട്ടാം നമ്പര്‍ താരം വെയ് യി ആണ് ഗുകേഷിന് മുന്നില്‍ തോല്‍വി സമ്മതിച്ചത്.
പ്രജ്ഞാനന്ദ ചൈനയുടെ യു യാങ്യിയുമായാണ് പോരാടിയത്. മത്സരം സമനിലയില്‍ കലാശിച്ചു. പിന്നാലെ ബു ഷിയാങ്സിയോട് ഏറ്റുമുട്ടിയ അര്‍ജനും ജയിക്കാനാകാതെ കളംവിട്ടു.
ഏഴ് ജയത്തിലൂടെ 14 പോയിന്റുമായാണ് ചെസ് ഒളിം പ്യാഡ് പട്ടികയില്‍ ഭാരതം ഒന്നാം സ്ഥാനത്ത് തുടരുന്നത്. 13 പോയിന്റുമായി ഇറാന് ആണ് രണ്ടാം സ്ഥാനത്ത്. 12 പോയിന്റുള്ള ഉസ്ബക്കിസ്ഥാന് മൂന്നാമതും.
വനിതാ ഇനത്തിലും മുന്‍നിരയില്‍ തുടരുന്ന ഭാരതം ജോര്‍ജിയയ്ക്കെതിരെ അനായാസ ജയമാണ് നേടിയത്.
ഹരിക ദ്രോണവല്ലിയും ദിവ്യ ദേശ്മുഖും സമനില പാലിച്ചപ്പോള്‍ വന്തിക അഗര്‍വാളും ആര്. വൈശാലിയും നേടിയ വിജയങ്ങളാണ് ഭാരതത്തെ തുണച്ചത്. വനിതകളുടെ പട്ടികയിലും എല്ലാ മത്സരങ്ങളും ജയിച്ച ഭാരതം 14 പോയിന്റുമായി ഒന്നാമതാണ്. പോളണ്ട് ആണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: